സ്വർണാഭരണങ്ങളും പണവുമടങ്ങിയ ബാഗ് തിരികെ നൽകി ഇൗജിപ്ഷ്യൻ ഹാജി
text_fieldsമക്ക: ഹജ്ജിനിടയിൽ വീണുകിട്ടിയ വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഇൗജിപ്തുകാരനായ തീർഥാടകൻ അധികൃതർക്ക് നൽകി. കിങ് സൽമാൻ ഹജ്ജ് പ്രോഗ്രാമിന് കീഴിൽ എത്തിയ ലുത്ഫി മുഹമ്മദ് അബ്ദുൽ കരീമാണ് തിരക്കിനിടയിലും ബുദ്ധിമുട്ടി ബാഗ് അധികൃതരെ ഏൽപ്പിച്ചത്. ജംറകളിൽ എറിയേണ്ട ചെറുകല്ലുകൾ പെറുക്കി നടക്കുകയായിരുന്നു ലുത്ഫി.അതിനിടയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരുബാഗ് നിലത്ത് കണ്ടത്. സ്വർണാഭരണങ്ങളും പണവും മറ്റ് രേഖകളും ഉൾപ്പെെട വിലപിടിപ്പിള്ള വസ്തുക്കളാണ് അതിനുള്ളിൽ ഉണ്ടായിരുന്നത്. ആരുടെ ബാഗാണെന്ന് ചുറ്റും നടന്ന് ചോദിച്ചെങ്കിലും ഉടമയെ കണ്ടെത്താനായില്ല. ബാഗിലുണ്ടായിരുന്ന തിരിച്ചറിയൽ കാർഡിൽ നിന്ന് നൈജീരിയക്കാരിയുടേതാണെന്ന് മനസിലായി. ഏറെ നേരം തിരഞ്ഞിട്ടും ഉടമയെ കണ്ടെത്താൻ കഴിയാതായതോടെ കിങ് സൽമാൻ ഹജ്ജ്, ഉംറ പ്രോഗ്രാം അധികൃതരെ അദ്ദേഹം ബാഗ് ഏൽപ്പിക്കുകയായിരുന്നു.
ഇൗജിപ്തിലെ ഒരു പൊലീസുകാരെൻറ പിതാവാണ് ലുത്ഫി മുഹമ്മദ് അബ്ദുൽ കരീമെന്ന് കിങ് സൽമാൻ ഹജ്ജ്, ഉംറ പ്രോഗ്രാമിെൻറ ശരീഅത്ത് സമിതി അംഗം അഹമദ് ജൈലാൻ പറഞ്ഞു. രാജ്യസേവനത്തിനിടയിൽ മകൻ രക്തസാക്ഷിത്വം വരിച്ചിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് ലുത്ഫിക്ക് സൽമാൻ രാജാവിെൻറ അതിഥിയായി ഹജ്ജിനെത്താൻ അനുമതി ലഭിച്ചത്. ബാഗും രേഖകളും ഉടമയെ കണ്ടെത്തി കൈമാറുമെന്നും അഹമദ് ജൈലാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.