ഇന്ത്യൻ ഹാജിമാർ മടങ്ങുന്നു; ഇന്ന് 12 വിമാനങ്ങൾ
text_fieldsജിദ്ദ: സർക്കാർ ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഇന്ത്യന്‍ ഹാജിമാരുടെ നാട്ടിലേക്കുള്ള മടക്കയാത്ര ബുധനാഴ്ച ആരംഭിക്കും. ജിദ്ദയില്‍ നിന്ന് രാവിലെ 9.45ന് ഗോവയിലേക്കാണ് ആദ്യ വിമാനം. തുടർന്ന് ലക്നോ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സർവീസ് ഉണ്ട്. 12 വിമാനങ്ങളിലായി 3500 ഹാജിമാരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. മദീന സന്ദര്‍ശനത്തിന് ശേഷം ഇൗ മാസം 22 മുതല്‍ മലയാളി ഹാജിമാരുടെ മടക്ക യാത്ര ആരംഭിക്കും. ഒക്ടോബര്‍ ആറിനാണ് അവസാന ഹജ്ജ് വിമാനം. ഹജ്ജിന് മുമ്പ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഹാജിമാരാണ് ജിദ്ദ വിമാനത്താവളം വഴി ഇന്നു മുതൽ യാത്ര തിരിക്കുന്നത്.
ജിദ്ദ വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം ഈ മാസം പത്തിന് ആരംഭിക്കും. എട്ട് ദിവസമാണ് തീര്‍ഥാടകര്‍ മദീനയില്‍ താമസിക്കുക.19 മുതലാണ് മദീനയില്‍ നിന്നുള്ള ആദ്യ മടക്കയാത്ര വിമാനം. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ കേരളത്തില്‍ നിന്നെത്തിയ ഹാജിമാര്‍ 13 മുതല്‍ മദീന സന്ദര്‍ശനം ആരംഭിക്കും.
അതേ സമയം സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ഥാടകര്‍ അടുത്ത ദിവസം മുതല്‍ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും.
1,69,940 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തവണ ഹജ്ജ് നിർവഹിക്കാനെത്തിയത്. മടക്കയാത്രയുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായതായി ഹജ്ജ് മിഷന്‍ അധികൃതര്‍ അറിയിച്ചു. തീര്‍ഥാടകരുടെ ബാഗേജുകള്‍ വിമാന കമ്പനി അധികൃതര്‍ 24 മണിക്കൂര്‍ മുമ്പ് താമസ സ്ഥലത്ത് നിന്ന് സ്വീകരിക്കും. ഹാജിമാർക്കുള്ള സംസം വെള്ളം നേരത്തെ അതത് വിമാനത്താവളങ്ങളിൽ എത്തിച്ചിട്ടുണ്ട്. സർക്കാർ^സ്വകാര്യ ഗ്രൂപ് മുഖേന 20,000ത്തിൽ അധികം പേർ ഇത്തവണ കേരളത്തിൽ നിന്ന് ഹജ്ജിന് എത്തിയിട്ടുണ്ട്. ഇന്ത്യൻ ഹാജിമാർക്ക് ഇനിയുള്ള ദിവസങ്ങളിൽ ഹറമിലേക്ക് വരാനുള്ള അസീസിയ ട്രാൻസ്പോർേട്ടഷൻ ഇന്ന് പുനഃരാരംഭിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.