Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ മന്ത്രാലയം...

ഹജ്ജ്​ മന്ത്രാലയം ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഹജ്ജ്​ മന്ത്രാലയം ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
cancel
camera_alt?????? ?????????? ????? ???????? ??????? ???????
മക്ക: ഹജ്ജ്​ മന്ത്രാലയം സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി   വകുപ്പ്​ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബിൻ ത്വാഹിർ ബിന്ദൻ  ഉദ്​ഘാടനം ചെയ്​തു. മക്ക ജിദ്ദ എക്​സ്​പ്രസ്​ റോഡിലെ ഹജ്ജ്​ യാത്ര നിരീക്ഷണ കേന്ദ്ര ആസ്​ഥാനത്താണ്​ മുത്വവഫ്​ സ്​ഥാപനങ്ങൾ, യുനൈറ്റഡ്​ സംസം ഒാഫീസ്​ എന്നിവയുമായി ചേർന്ന്​ ദേശീയ ദിന പരിപാടി സംഘടിപ്പിച്ചത്​. ഹജ്ജ്​ മന്ത്രാലയ ഉദ്യോഗസ്​ഥർ, മുത്വവഫ്​ ഭരണസമിതി അധ്യക്ഷന്മാർ, ഹജ്ജ്​ ട്രാൻസ്​പോർ​േട്ടഷൻ മേധാവി തുടങ്ങി നിരവധി പേർ പരിപാടിയിൽ പ​െങ്കടുത്തു. സുരക്ഷയും സമാധാനവും സ്​ഥിരതയും വികസനവും ക്ഷേമ​ െഎശ്വര്യവും കൊണ്ട്​ അനുഗൃഹീതമായ രാജ്യത്തി​​​െൻറ ദേശീയ ദിനാഘോഷമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന്​ ഹജ്ജ്​ മന്ത്രി ഡോ. മുഹമ്മദ്​ സ്വാലിഹ്​ ബിൻ ത്വാഹിർ ബിന്ദൻ പറഞ്ഞു. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ  ഹാജിമാർ സുഗമമായും സമാധാനത്തോടെയും ഹജ്ജ്​ നിർവഹിച്ചു തിരിച്ചു പോയ്​കൊണ്ടിരിക്കയാണ്​.  ഉംറ തീർഥാടകരുടെ വരവ്​ തുടങ്ങിയിരിക്കുന്നു. ഹജ്ജ്​, ഉംറ തീർഥാടകരുടെ സേവനത്തിന്​ ഭരണകൂടം വലിയ പ്രാധാന്യവും പരിഗണനയുമാണ്​ നൽകിവരുന്നത്​. മൂന്ന്​ വർഷത്തിനിടയിൽ മക്കയിലും മദീനയിലും വൻകിട പദ്ധതികളാണ്​ നടപ്പിലാക്കിയത്​. ഇത്​ ഇരു പട്ടണങ്ങളുടെയും മുഖഛായ മാറ്റുകയു​ണ്ടായെന്നും തീർഥാടകർക്ക്​ യാതൊരു പ്രയാസവുമുണ്ടാകാ​തെയാണ്​ ഇവ നടപ്പിലാക്കിയതെന്നും ഹജ്ജ്​ മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmalayalam news
News Summary - hajj-saudi-gulf news
Next Story