ഹജ്ജ്: ജിദ്ദ വിമാനത്താവളത്തിലെ ഒരുക്കങ്ങൾ മന്ത്രിമാർ പരിശോധിച്ചു
text_fieldsജിദ്ദ: ഇൗ വർഷത്തെ ഹജ്ജിനോട് അനുബന്ധിച്ച് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ഒരുക്കങ്ങൾ മന്ത്രിമാർ പരിശോധിച്ചു. ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിൻ താഹിർ ബൻതൻ, ഗതാഗത മന്ത്രിയും ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. നബീൽ ബിൻ മുഹമ്മദ് അൽ അമൂദി, സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ ഹക്കീം ബിൻ മുഹമ്മദ് അൽ തമീമി എന്നിവരാണ് വിമാനത്താവളത്തിലെ ഹജ്ജ്, ഉംറ ഹാളിലെത്തിയത്.
തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ നൽകണമെന്ന സൽമാൻ രാജാവിെൻറ നിർദേശം ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായാണ് സന്ദർശനം. ഒരുക്കങ്ങളും മറ്റും നേരിട്ട് വിലയിരുത്തിയ ഉന്നതതല സംഘം വിവിധ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന മാനേജർമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അടുത്തിടെ അത്യാധുനിക കൗണ്ടറുകൾ സ്ഥാപിച്ച് നവീകരിച്ച നാലാം നമ്പർ പാസ്പോർട്ട് ഏരിയയും മന്ത്രിമാർ നോക്കിക്കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.