സമ്പൂർണ വിവരങ്ങളുമായി ആഭ്യന്തര ഹജ്ജിനുള്ള ഇ ട്രാക്ക് തുറന്നു
text_fieldsജിദ്ദ: ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾക്കുള്ള ഇ ട്രാക്ക് സംവിധാനം ഹജ്ജ് മന്ത്രാലയം തുറന്നു. ഇൗ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളുമായവർക്ക് ഹജ്ജ് പദ്ധതികളും കാറ്റഗറികളും തുകയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുന്നതിനാണിത്. പതിവിലും നേരത്തെയാണ് ഇ ട്രാക്ക് തുറന്നിരിക്കുന്നത്.
localhaj.haj.gov.sa എന്ന വെബ്സൈറ്റിൽ പ്രവേശിച്ചാൽ ഹജ്ജ് പദ്ധതികൾ അറിയാനും കാറ്റഗറി തെരഞ്ഞെടുക്കാനും സാധിക്കും. സീറ്റ് ബുക്കിങ് ഉറപ്പിക്കലും പണം അടക്കലും ദുൽഖഅദ് ഒന്നു മുതൽ ദുൽഹജ്ജ് ഏഴ് വരെയാണ്. ഇതിനായി വീണ്ടും ഇ ട്രാക്കിൽ പ്രവേശിക്കേണ്ടതുണ്ട്. ബുക്കിങ് നടപടികളും ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ട കാര്യങ്ങളും പൂർത്തിയായാൽ ഇ ട്രാക്ക് വഴിയാണ് പണം അടക്കേണ്ടതെന്ന് ഹജ്ജ് മന്ത്രാലയം പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഒരോ പദ്ധതിക്കും നിശ്ചയിച്ച കാശിനു പുറമെ കൂടുതൽ കാശ് അടക്കരുതെന്നും വ്യക്തമാക്കുന്നു. ജനറൽ ഹജ്ജ്, ചെലവ് കുറവ് കുറഞ്ഞ ഹജ്ജ്, ലളിതമായ ഹജ്ജ് (ഹജ്ജ് മുഅയ്സർ) എന്നിങ്ങനെ മൂന്ന് ഹജ്ജ് പദ്ധതികളാണുള്ളത്. ഒരോ പദ്ധതിക്ക് കീഴിലും വ്യത്യസ്ഥ ചാർജിലുള്ള കാറ്റഗറികളുണ്ട്.
ഇൗ വർഷം ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളുടെ എണ്ണം 193 വരെയെത്തുമെന്ന് ആഭ്യന്തര ഹജ്ജ് കോ ഒാഡിനേഷൻ കൗൺസിൽ വ്യക്തമാക്കി. മൊത്തം സീറ്റുകൾ ഏകദേശം 2,33,076 ആണ്. ടവർ കാറ്റഗറിയിൽ 12052 സീറ്റും ജനറൽ കാറ്റഗറിയിൽ 184341 ഉം ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്ക് കീഴിൽ 26,458 ഉം ലളിത ഹജ്ജ് പദ്ധതി (മുഅയ്സർ) 10000 സീറ്റുമാണുണ്ടാകുക. ഇ ട്രാക്ക് തുറന്ന് 12 മണിക്കൂറിനുള്ളിൽ സ്വദേശികളും വിദേശികളുമായവരുടെ 1,70,000 ലധികം അപേക്ഷ വിവരങ്ങൾ റജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുണ്ട്. രജിസ്ട്രേഷൻ സമയ പരിധി ശവ്വാൽ അവസാനം വരെയാണ്.
അതേ സമയം, അറഫയിൽ ഹാജിമാരുടെ തമ്പുകളിൽ അവശിഷ്ടങ്ങൾക്ക് പ്രത്യേക സ്ഥലം വേണമെന്ന് ഹജ്ജ് മന്ത്രാലയം നിർബന്ധമാക്കി. ഒരോ ഹജ്ജ് സേവന സ്ഥാപനങ്ങളും 4x8 അളവിൽ അവശിഷ്ടങ്ങൾക്ക് സ്ഥലമൊരുക്കിയിരിക്കണം. തമ്പുകൾക്ക് പുറത്ത് അവശിഷ്ടങ്ങൾ നിക്ഷേപിച്ചാലുണ്ടാകുന്ന പരിസ്ഥിതി മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും തടയുന്നതിെൻറ ഭാഗമായാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.