ഹാജിമാർക്ക് ഇന്നലെ തിരക്കേറിയ ദിനം
text_fieldsമക്ക: ഹാജിമാർക്ക് ഏറ്റവും തിരക്കേറിയ ദിനമായിരുന്നു ദുൽഹജ്ജ് പത്ത് ചൊവ്വാഴ്ച. അറഫ കഴിഞ്ഞ് മുസ്ദലിഫയിൽ രാത്രി കഴിച്ചുകൂട്ടിയ ഇന്ത്യന്‍ ഹാജിമാർ അവിടെ നിന്ന് കല്ലുകൾ ശേഖരിച്ച് അതിരാവിലെ ജംറ ലക്ഷ്യമാക്കി നീങ്ങി. 68000 ഹാജിമാര്‍ മെട്രോയിൽ നേരിെട്ടത്തി ജംറതുൽ അഖബയിൽ പിശാചിെൻറ സ്തൂപത്തില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചു. ബാക്കി ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്ന് ബസ് മാര്‍ഗം മിനയിലെ തമ്പുകളിലെത്തി വിശ്രമിച്ച ശേഷം ഉച്ച കഴിഞ്ഞാണ് കല്ലേറ് കര്‍മം നിര്‍വഹിച്ചത്. കല്ലേറ് കഴിഞ്ഞ് ബലി നൽകി മുടി മുണ്ഡനം ചെയ്ത ഹാജിമാര്‍ ഹജ്ജിെൻറ പ്രധാനകർമം പൂർത്തിയായ സന്തോഷത്തിലായിരുന്നു. ബലികൂപ്പണ്‍ നേരത്തെ വിതരണം ചെയ്തിരുന്നു. കഅബ പ്രദക്ഷിണവും, സഫ^മര്‍വക്കിടയിലെ നടത്തവും നിര്‍വഹിച്ചാണ് ഹാജിമാർ മിനയിലെ തമ്പുകളിലേക്ക് മടങ്ങിയത്. ഒറ്റക്ക് മക്കയിൽ പോയി ത്വവാഫും സഇയും നിര്‍വഹിച്ചു മടങ്ങിയവർ ബുദ്ധിമുട്ടി. പലർക്കും തിരിച്ചെത്താന്‍ പ്രയാസം നേരിട്ടു.
ഇന്ത്യന്‍ ഹജ്ജ്മിഷന്‍ ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ വളണ്ടിയര്‍മാരും ഹാജിമാരെ തമ്പുകളില്‍ എത്തിക്കുന്നതിനു വഴിനീളെ നിലയുറപ്പിച്ചിരുന്നു. തിരക്ക് ഒഴിവാക്കാന്‍ ത്വാവാഫും സഇൗയും വരുന്ന മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ തീർക്കുന്ന ഹാജിമാരും ഉണ്ട്. കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാൻ ഓരോ മക്തബുകൾക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ ഹാജിമാർ ദുൽഹജ്ജ് പത്തിന് രാവിലെ ആറിനും രാവിലെ പത്തിനും, ദുൽ ഹജ്ജ് 11^ന് ഉച്ചക്ക് രണ്ടിനും വൈകിട്ട് ആറിനും ഇടയിലും ദുൽ ഹജ്ജ് 12^ന് രാവിലെ പത്തു മുതൽ ഉച്ചക്ക് രണ്ടു വരെയും കല്ലേറുകർമം തീർക്കണമെന്ന് ഹജ്ജ് മിഷെൻറ പ്രത്യേക നിർദേശം ഉണ്ട്. അതേസമയം കേരളത്തില്‍ നിന്നുള്ളവര്‍ക്ക് വിവിധ മക്തബുകളുടെ സഹായത്തോടെ ഏകീകൃത സംവിധാനമുണ്ട് എന്ന് കേരള ഹജ്ജ് കമ്മിറ്റി കോ^ഒാര്‍ഡിനേറ്റർ ഷാജഹാന്‍ ‘ഗള്‍ഫ് മാധ്യമ’ ത്തോടു പറഞ്ഞു. തിരക്ക് പരിഗണിച്ച് ഇന്ന് മുതലാണ് മലയാളി ഹാജിമാര്‍ ത്വവാഫും സഈയും നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.