Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 9:41 AM GMT Updated On
date_range 23 Feb 2019 4:29 AM GMTജംറയിൽ എറിയുന്നത് 10,000 ടൺ കല്ലുകൾ
text_fieldsbookmark_border
മിന: ഹാജിമാർ ഒാരോ തവണയും ജംറയിൽ എറിയുന്നത് 10,000 ടൺ കല്ലുകൾ. മക്ക മുനിസിപ്പാലിറ്റിയാണ് ഇവ ജംറകളിൽ നിന്ന് നീക്കം ചെയ്യുക. ജംറകളിൽ 15 മീറ്റർ താഴേക്ക് പതിക്കുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിന് നൂതന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മൂന്ന് ജംറകളുടെ ഹൗളിൽ വീഴുന്ന കല്ല് മൂന്ന് ബൈൽറ്റ് മുഖേനയാണ് ഒരു സ്ഥലത്ത് കൂട്ടുന്നത്. അവിടെ നിന്ന് കല്ലും തീർഥാടകർ എറിഞ്ഞ മറ്റ് വസ്തുക്കളും വേർത്തിരിച്ച ശേഷമാണ് മറ്റ് സ്ഥലങ്ങളിലേക്ക് നീക്കം ചെയ്യുക. മുസ്ദലിഫയിൽ നിന്നാണ് തീർഥാടകർ കല്ല് പെറുക്കുക. മൂന്ന് ദിവസം എറിയാനുള്ള മുഴുവൻ കല്ലുകളും ഹാജിമാർ നേരത്തെ ശേഖരിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story