അമ്പത് ലക്ഷം പേർക്ക് ഹജ്ജിന് സൗകര്യമൊരുക്കും -മക്ക ഗവർണർ
text_fieldsമക്ക: അമ്പത് ലക്ഷം പേർക്ക് ഹജ്ജ് നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മക്ക ഗവർണറും ഹജ്ജ് സെൻട്രൽ കമ്മിറ്റി ചെയർമാനുമായ അമീർ ഖാലിദ് അൽ ഫൈസൽ പറഞ്ഞു. മിനയിലെ ആസ്ഥാനത്ത് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. പുണ്യഭൂമികളിലെ വൻവികസന പദ്ധതികൾ അടുത്ത വർഷം നടപ്പിലാക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ അടുത്ത ആഴ്ച തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടര ലക്ഷം സുരക്ഷാ ജീവനക്കാരെയാണ് ഇൗ വർഷം ഹജ്ജ് സേവനത്തിന് നിയോഗിച്ചത്. 135 ആരോഗ്യകേന്ദ്രങ്ങളിലായി 32,000 ഡോകടർമാരുടെ സേവനമുണ്ടായിരുന്നതായും ഖാലിദ് അൽ ഫൈസൽ പറഞ്ഞു.
അനധികൃതമായി ഹജ്ജ് നിർവഹിക്കുന്നവരുടെ എണ്ണം മുൻവർഷങ്ങളേക്കാൾ പകുതിയോളം കുറക്കാനായി. അതത് രാജ്യങ്ങളിൽ വെച്ചു തന്നെ ഹാജിമാരുടെ എമിേഗ്രഷൻ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.