Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇന്ത്യൻ ഹാജിമാരുടെ...

ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന്​ കൂടുതൽ ജീവനക്കാരെ വേണമെന്ന്​ കേന്ദ്രത്തോടാവശ്യപ്പെടും പ്രതിനിധി സംഘം

text_fields
bookmark_border
ഇന്ത്യൻ ഹാജിമാരുടെ സേവനത്തിന്​ കൂടുതൽ ജീവനക്കാരെ വേണമെന്ന്​ കേന്ദ്രത്തോടാവശ്യപ്പെടും പ്രതിനിധി സംഘം
cancel

മക്ക: ഹജ്ജി​​​െൻറ ക്വാട്ട വർധിച്ചതിനനുസരിച്ച്​  ഹാജിമാരുടെ സേവനത്തിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്ന് ഇന്ത്യൻ പ്രതിനിധി സംഘം തലവൻ ഡോ. സെയ്​ത്​ മുഹമ്മദ്​ അമ്മാർ റിസ്​വി. ഇൗ വിഷയം കേന്ദ്ര സർക്കാറി​​​െൻറ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 
മക്കയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ്​ കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ച സൗദി ഭരണകൂടത്തെ അദ്ദേഹം അഭിനന്ദിച്ചു.
 ഈ വര്‍ഷത്തെ ഇന്ത്യൻ ഹജ്ജ് മിഷൻ ഒാപറേഷൻ വിജയകരമാണ്​. മിഷ​​​െൻറ സേവനം തൃപ്തികരമാണ്​. രക്ഷകർത്താക്കൾ ഇല്ലാതെ വരുന്ന വനിത ഹാജിമാരുടെ എണ്ണം വരും വര്‍ഷങ്ങളില്‍  വർധിപ്പിക്കും.

 വിദേശ ഹാജിമാരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ്​ ഇന്ത്യ. 1,75,025 ഹാജിമാരാണ്‌ ഈ വര്‍ഷം വന്നത്​. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന്​ ഹജ്ജിനെത്തുന്നത്​. മെഡിക്കല്‍, പരാമെഡിക്കല്‍  ജീവനക്കാര്‍ അടക്കം 600 ജീവനക്കാര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്ന്​ ഹജ്ജിനെത്തുന്നത്. ഇത് വളരെ കുറവാണ്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ ഹാജിമാരുടെ സേവനത്തിന്​  അയക്കാന്‍  കേ​ന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെടും. ഹജ്ജ് പരിപൂർണ വിജയമായിരുന്നു. മിഷന്‍ ഉദ്യോഗസ്​ഥരുടെ അശ്രാന്തപരിശ്രമം വിജയത്തിന് കാരണമായി.

ചരിത്രത്തില്‍ ആദ്യമായി രക്ഷകര്‍ത്താക്കള്‍ ഇല്ലാതെ എത്തിയ ഹാജിമാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കാനായി. ഇരു ഹറമിനും അടുത്ത് ഹാജിമാര്‍ക്ക് മികച്ച കെട്ടിടങ്ങൾ തെരഞ്ഞെടുക്കാനുള്ള  നടപടികള്‍ ഉണ്ടാവണമെന്ന്​  അ​േദ്ദഹം അഭിപ്രായപ്പെട്ടു. പ്രതിനിധി സംഘത്തിലെത്തിയ ജമാൽ സിദ്ധീഖി,  ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്‌, കോണ്‍സല്‍ ജനറല്‍ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​, ഹജ്ജ് കോണ്‍സല്‍ ശാഹിദ് ആലം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmalayalam news
News Summary - hajj-saudi-gulf news
Next Story