അനുമതിയില്ലാതെ ഹജ്ജ് ചെയ്തത് ഒരു ലക്ഷത്തിലധികം പേർ
text_fieldsജിദ്ദ: അനുമതിയില്ലാതെ ഇൗ വർഷം ഹജ്ജ് ചെയ്തത് ഒരു ലക്ഷത്തിലധികം പേർ. ഹജ്ജ് കുറ്റമറ്റതാവാൻ അധികൃതർ നടത്തിയ മുന്നൊരുക്കങ്ങൾ കർശനമായതിനാലാണ് അനധികൃത ഹാജിമാരുടെ എണ്ണം കുറക്കാനായത് എന്നാണ് വിലയിരുത്തൽ. അനുമതിയില്ലാതെ ഹജ്ജിന് വരുന്നവരുടെ എണ്ണം 93 ശതമാനം കുറഞ്ഞതായണ് ഒൗദ്യോഗിക കണക്ക്. ആറ് വർഷം മുമ്പ് 14 ലക്ഷമായിരുന്നു അനധികൃത ഹാജിമാരുടെ എണ്ണം. അതുകൊണ്ട് തന്നെ നിയന്ത്രിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും അധികമായിരുന്നു. മക്ക ഗവർണർ അവസാനം നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത് പ്രകാരം ഏഴ് ശതമാനം ഹാജിമാരാണ് അനുമതി ഇല്ലാതെ ഹജ്ജ് നിർവഹിച്ചത്. 1.10,000 ത്തിന് ചുവടെ പേർ നിയമം ലംഘിച്ചെത്തി.
സിവിൽ സൈനിക രംഗത്തെ രണ്ടര ലക്ഷത്തിലധികമാളുകളുടെ സേവനം ഹജ്ജിെൻറ വിജയത്തിന് സഹായിച്ചതായി ഗവർണർ അമീർ ഖാലിദ് അൽഫൈസൽ വ്യക്തമാക്കിയിട്ടുണ്ട്. മെട്രോ ട്രെയിനിൽ 3,60,000 തീർഥാടകരും ബസുകളിൽ 18 ലക്ഷം തീർഥാടകരും ഇൗ വർഷം യാത്രക്കാരായി. ആരോഗ്യ സേവനത്തിന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമായി 32000 പേർ സേവനത്തിനുണ്ടായിരുന്നു. മക്കയിലും പുണ്യസ്ഥലങ്ങളിലുമായി 25 ആശുപത്രികളിലും 135 മെഡിക്കൽ സെൻററുകളുമാണ് പ്രവർത്തിച്ചത്. 40 ദശലക്ഷം ക്യൂബിക് മീറ്റർ ജലം മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്ക് പമ്പ് ചെയ്തു. മുനിസിപ്പൽ മന്ത്രാലയത്തിന് കീഴിൽ എൻജിനീയർമാരും സൂപർവൈസർമാരും ശുചീകരണ തൊഴിലാളികളുമായി 23,000 പേരെ ഒരുക്കിയിരുന്നു. ഇറാനിൽ നിന്ന് 86,000 ഹാജിമാർ എത്തിയിട്ടുണ്ട്.
ഖത്തറിൽ നിന്ന് കുറച്ച് ഹാജിമാരാണ് എത്തിയത് എന്നാണ് മക്ക ഗവർണർ അറിയിച്ചത്. വിദേശ ഹാജിമാരുടെ എണ്ണം സംബന്ധിച്ച തീരുമാനമെടുക്കുന്നത് സൗദി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് നിയമങ്ങൾ ലംഘിച്ചെത്തുന്നവരുടെ എണ്ണം കുറഞ്ഞത് വലിയ വിജയമായി കണക്കാക്കുന്നുവെന്ന് ‘അൽ അറബിയ’ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗവർണർ പറഞ്ഞു. തീർഥാടകരുടെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ അധിക സമയം വേണ്ടി വന്നിരുന്നില്ല. ചില രാജ്യങ്ങളിലെ തീർഥാടകരുടെ നടപടികൾ അതതു രാജ്യങ്ങളിൽ തന്നെ പൂർത്തിയാക്കിയിരുന്നു. ഭാവിയിൽ ഹജ്ജ് തീർഥാടകരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്താണ് മക്കയിലേയും പുണ്യസ്ഥലങ്ങളിലേയും മുഴുവൻ പദ്ധതികളും. സാേങ്കതികമായി ഉയർന്ന നിലവാരത്തിലുള്ളതാണ് ഒരോ പദ്ധതിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.