ഹജ്ജ് : മലയാളി വളണ്ടിയർമാരും നിർവൃതിയിൽ
text_fieldsമക്ക: ഹജ്ജ് അവസാനിക്കുേമ്പാള്‍ ഹാജിമാര്‍ക്കൊപ്പം നിര്‍വൃതിയിലാണ് മലയാളി വളണ്ടിയര്‍മാര്‍. പതിനായിരത്തിലേറെ വളണ്ടിയര്‍മാരാണ് അവസാന ദിനം വരെ സേവനത്തിന് മിനയില്‍ എത്തിയത്. ദൈവത്തിെൻറ അതിഥികളെ സേവിക്കാനായതിെൻറ സന്തോഷത്തിലാണ് ഓരോരുത്തരും. കെ.എം.സി.സി, തനിമ, ഹജ്ജ് വെൽഫെയർ ഫോറം, ആർ.എസ്.സി, ഫ്രറ്റേണിറ്റി ഫോറം, വിഖായ തുടങ്ങിയ സംഘടനകളാണ് മാതൃകാപരമായ സേവനം കാഴ്ച വെച്ച് ഇന്ത്യക്ക് തന്നെ അഭിമാനമാവുന്നത്. ഹജ്ജ് വെൽഫെയർ ഫോറത്തിന് കീഴിൽ വിവിധ കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നു.
ഇത്തവണ വലിയ തോതിൽ ഹാജിമാരെ സേവിക്കാനായതായി ചെയർമാൻ ചെമ്പൻ അബ്ബാസ് പറഞ്ഞു.163 രാഷ്ട്രങ്ങളില്‍ നിന്നായി വിവിധ ഭാഷയും വര്‍ഗവും വര്‍ണവുമുള്ള 24 ലക്ഷത്തോളം തീര്‍ഥാടകര്‍. ഇവര്‍ക്ക് വേണ്ട സേവനം ചെയ്ത് മാതൃകയാവുകയാണ് മലയാളി വളണ്ടിയര്‍മാര്‍. കേരളത്തിലെ വിവിധ സംഘടനകള്‍ക്ക് കിഴിലുള്ള പ്രവാസികളാണ് ബലിപെരുന്നാള്‍ അവധിക്കാലം ഹാജിമാരെ സേവിക്കനായി മിനയിലും അറഫയിലും ചെലവഴിക്കുന്നത്.
24 മണിക്കൂറും മിനയിലെ ഒരോ വഴികളിലും നിറസാന്നിധ്യമാണ് വളണ്ടിയര്‍മാര്‍. ഹാജിമാർക്ക് വഴികാട്ടികളായി, രോഗികൾക്ക് കൈത്താങ്ങായി, കർമങ്ങൾ ചെയ്യുന്നവർക്ക് തണലായി അവർ പ്രവർത്തിക്കുന്നു. തീർഥാടകന് പറ്റിയ ഭക്ഷണമെത്തിക്കുന്നതിലും അവർ സജീവമായിരുന്നു. കേരളത്തിൽ നിന്നുള്ള ഹാജിമാർ ജിദ്ദ വിമാനത്താവളത്തിൽ എത്തുന്നതു മുതൽ ഇവർ മടങ്ങിപ്പോകുന്നതുവരെ മലയാളി വളണ്ടിയർമാരുടെ സേവനം ഉണ്ടാവും. അറഫ ദിനം കഴിയുന്നതോടെ മിനയിൽ ദൂരദിക്കുകളിലുള്ള സന്നദ്ധപ്രവർത്തകർ എത്തുന്നു. മിനായിൽ ഇവർ പ്രേത്യകം ക്യാമ്പ് ഒരുക്കി വിവിധ ഷിഫ്റ്റുകളിലായി കർമനിരതരാവുന്നു.
ഇവരോടൊപ്പം വനിതകളും കുട്ടികളും സേവന തിനുണ്ട് സൗ ദി യുടെ വിവിത പ്രവിശ്യ കളില്‍ നിന്നും സേവനത്തിനായി എത്തി മിന ക്കടുത്തു റൂമുകള്‍ ത്മസിച്ചാണ് സേവനതിനെതുന്നു ഓരോ ഗ്രൂപ്പ് കളായി ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ആണ് ഇവര്‍ മിനയില്‍ എത്തുക മാസങ്ങള്‍ ക്ക് മ്പേ തുടങ്ങിയ പരിശീലനം നേടിയ വളണ്ടിയ ര്‍ മാരാണ് സേവനത്തിനു എത്തിയത് കെ എം സി സി, ഫ്രറ്റേണിറ്റി, തനിമ ,ജിദ്ദ-മക്ക ഹജ്ജ് വെല്‍ഫെയര്‍ ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍,വിഖായ, ഒ ഐ സി സി തുടങ്ങി നിരവതി വളണ്ടിയര്‍ മാരുണ്ട് സേവനത്തിനു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.