ഹജ്ജിെൻറ വ്യാപ്തി വ്യക്തമാക്കുന്ന ആകാശചിത്രങ്ങളുമായി ‘ഫാൽക്കൺ അഹമദ്’
text_fieldsജിദ്ദ: ദശലക്ഷങ്ങൾ സംഗമിക്കുന്ന ലോകത്തിലെ അത്യപൂർവ വാർഷിക ചടങ്ങുകളിലൊന്നാണ് ഹജ്ജ്. ആ മഹാ മനുഷ്യസംഗമത്തിെൻറ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങൾ എടുക്കുകയെന്നത് ഏതു ഫോേട്ടാഗ്രാഫർക്കും വെല്ലുവിളിയാണ്. എത്ര ദൂരത്തിലും വിശാലതയിലുമുള്ള ഫ്രെയിമുകളിൽ ചിത്രമെടുത്താലും ഹജ്ജിെൻറ യഥാർഥ അവസ്ഥ കാഴ്ചക്കാരനിലെത്തിക്കുകയെന്നത് ദുഷ്കരവുമാണ്. അവിടെയാണ് ആകാശചിത്രങ്ങളുടെ സാധ്യത.
അഹമദ് ഹാദിർ വ്യത്യസ്തനാകുന്നതും അവിടെയാണ്. ആകാശത്ത് നിന്നുള്ള ചിത്രമെടുപ്പ് വിദ്യയുടെ ഉസ്താദ് ആണ് ഇൗ സൗദി പൗരൻ. തെൻറ മേഖലയിലുള്ള വൈദഗ്ധ്യം കാരണം അദ്ദേഹത്തിെൻറ വിളിേപ്പര് തന്നെ ‘ഫാൽക്കൺ അഹമദ്’ എന്നാണ്. സുരക്ഷാസേനയുടെയും മറ്റും ഹെലികോപ്റ്ററുകളിൽ നിന്ന് അഹമദ് ഇൗ ഹജ്ജിൽ എടുത്ത മനോഹര ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് ഇേപ്പാൾ. അറഫസംഗമം, തീർഥാടകരുടെ മുസ്ദലിഫയിലെ രാപാർക്കൽ, മിനായിേലക്കുള്ള പ്രയാണം, മസ്ജിദുൽ ഹറാമിലെ ത്വവാഫ് തുടങ്ങി ഹജ്ജിെൻറ സകല തലങ്ങളെയും സ്പർശിക്കുന്ന ഫോേട്ടാ പരമ്പരയാണ് തയാറാക്കിയത്.
മക്കയിൽ ഒത്തുകൂടുന്ന തീർഥാടകരുടെ ബാഹുല്യത്തിനൊപ്പം സൗദി അറേബ്യ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെ പൂർണചിത്രവും ഇതുവഴി ലഭിക്കും.ആകാശത്ത് നിന്ന് ചിത്രങ്ങൾ എടുക്കുന്നതിലാണ് തനിക്ക് എന്നും താൽപര്യമെന്നും നിലത്ത് നിന്നുള്ള ചിത്രമെടുപ്പിേനക്കാൾ ആവേശകരം അതാെണന്നും അഹമദ് പറയുന്നു. ‘സുരക്ഷാസേന തന്നെപ്പോലുള്ള ഫോേട്ടാഗ്രാഫർമാരോട് വലിയ ഒൗദാര്യമാണ് കാട്ടുന്നത്. ഏറ്റവും കൂടുതൽ തീർഥാടകെര ഫ്രെയിമിൽ കിട്ടാൻ സാധ്യതയുള്ള സമയങ്ങളിലാകും ഹെലികോപ്റ്ററുകളിൽ അവസരം ചോദിക്കുക. പിന്നെ ത്വവാഫുൽ ഇഫാദയുടെ സമയത്തും. - അഹമദ് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.