മക്കയിൽ ഇന്ത്യൻ ഹാജിമാരെ സ്വീകരിക്കാൻ ഒരുക്കം തകൃതി
text_fieldsമക്ക: ഇന്ത്യൻ ഹാജിമാർ മക്കയിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ അവസാന ഒരുക്കത്തിലാണ് ഇന്ത്യൻ ഹജ്ജ് മിഷനും സന്നദ്ധ സേവക സംഘങ്ങളും. റെക്കോഡ് ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്നു ഹജ്ജിനു എത്തുന്നത്. രണ്ട് ലക്ഷത്തോളം ഹാജിമാർ ഇന്ത്യയിൽ നിന്നുവരും. 60,000 ഹാജിമാർ സ്വകാര്യ ഗ്രൂപ്പു വഴിയും ശേഷിക്കുന്നവർ ഹജ്ജ് കമ്മിറ്റി മുഖേന വിവിധ സംസ്ഥാനങ്ങളിൽനിന്നുമാണ് എത്തുക. 21 എംബാർക്കേഷൻ പോയൻറുകളിൽനിന്ന് സൗദി എയർലൈൻസ്, എയർ ഇന്ത്യ സ്പൈസ് ജെറ്റ് കമ്പനികളാണ് ഹാജിമാരെ സൗദിയിൽ എത്തിക്കുന്നത്. മക്കയിലെത്തുന്ന ഇന്ത്യൻ തീർഥാടക സംഘത്തെ സ്വീകരിക്കുന്നതിനും താമസ, ഭക്ഷണ സൗകര്യം ഉറപ്പാക്കുന്നതിനും ഒരുക്കം പൂർത്തിയായി.
അസീസിയ കാറ്റഗറിയില്‍ ഉള്ളവർക്ക് മഹത്ത്തിൽ ബാങ്ക്, ബിൻ ഹുമൈദ്, അബ്ദുല്ല ഖയാത്ത് എന്നിവിടങ്ങളിലായും ഹറമിെൻറ ഒരു കിലോമീറ്റർ പരിധിയിലുള്ള നോൺകുക്കിങ് നോൺ ട്രാൻസ്പോർട്ടിങ് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ജർവൽ, ഹഫാഇർ, ശാമിയ, ശിബ് ആമിര്‍, അജ്യാദ്, മിസ്ഫല എന്നിവിടങ്ങളിലുമാണ് താമസം ഒരുക്കിയിട്ടുള്ളത്. ഹജ്ജ് കോ ഒാഡിനേറ്റർമാർ, മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങി 1250ലധികം ഉദ്യോഗസ്ഥരാണ് നാട്ടിൽനിന്നും ഹജ്ജിനായി പ്രത്യേക ഡെപ്യൂട്ടേഷനിൽ മക്കയിൽ എത്തിയിട്ടുള്ളത്.
ഇവർ ഹാജിമാരുടെ സേവനത്തിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. കഴിഞ്ഞ ദിവസം വിവിധ വളൻറിയർ വിങ്ങുകളെ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിെൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത് ചർച്ച നടത്തി. സംഘടന പ്രതിനിധികൾ മുഴുവൻ സഹകരണവും ഹജ്ജ് മിഷന് ഉറപ്പുനൽകി. ഇത്തവണ പുതിയതായി നിയമിതനായ കോൺസൽ യുംഖൈ ബാം സാബിറാണ് ഹജ്ജിെൻറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുന്നത്. ജൂലൈ നാലിന് ആണ് ആദ്യ ഇന്ത്യന്‍ ഹജ്ജ് സംഘം മദീനയില്‍ എത്തുക. എട്ട് ദിവസത്തെ മദീനവാസം കഴിഞ്ഞ് ഹാജിമാർ മക്കയിലേക്ക് നീങ്ങിത്തുടങ്ങും. കടുത്ത ചൂടാണ് മക്കയിൽ. ഹാജിമാർക്ക് ഇതു സംബന്ധിച്ചുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ വിപുലമായ മുന്നൊരുക്കങ്ങളാണ് പുണ്യഭൂമിയിൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.