ജുമുഅയും റൗദ സന്ദർശനവും: ആദ്യദിനം ഹാജിമാർ തിരക്കിൽ
text_fieldsമദീന: ഹാജിമാരെത്തിയശേഷമുള്ള ആദ്യ വെള്ളിയാഴ്ച മദീനയില്‍ അനുഭവപ്പെട്ടത് വന്‍ തി രക്ക്. മദീനയില്‍ പ്രവാചകന് അന്ത്യവിശ്രമം കൊള്ളുന്നിടത്ത് ഹാജിമാര്‍ സലാം ചൊല്ലി. റൗ ദ ശരീഫിലെ പ്രാര്‍ഥനക്കുശേഷം ചരിത്ര കേന്ദ്രങ്ങളിലേക്കുള്ള സന്ദര്‍ശനത്തിന് നീങ്ങുക യാണ് ഹാജിമാർ.
നൂറു കണക്കിന് ബസുകള്‍ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഹാജിമാരുടെ സംഘം ഒഴുകിയെത്തുകയാണ് മദീനയില്‍. പ്രതിദിനം ശരാശരി 10 വിമാനങ്ങള്‍ ഹാജിമാരുമായി എത്തുന്നുണ്ട്. ആദ്യദിനങ്ങളിലെത്തിയ ഹാജിമാരുടെ സംഘം ഹറമില്‍ ജുമുഅ പ്രാര്‍ഥനയിൽ പെങ്കടുക്കാനായതിെൻറ നിർവൃതിയിലാണ്.
ഇന്ത്യയില്‍ നിന്നെത്തുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ ഹാജിമാര്‍ക്ക് എട്ടു ദിനമാണ് മദീനയില്‍ ലഭിക്കുക. പ്രാര്‍ഥനക്കുശേഷം ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്ന തിരക്കിലേക്ക് നീങ്ങുകയാണ് ഹാജിമാര്‍. ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്നുളള ഹാജിമാരും മദീനയിലെത്തി. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ നടന്ന ഇടമാണ് മദീന. ഇൗ കേന്ദ്രങ്ങളെല്ലാം ഹാജിമാർ സന്ദർശിക്കുന്നുണ്ട്. അതേസമയം കഠിന ചൂടാണ് മദീനയിൽ അനുഭവപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.