Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ഭ്യ​ന്ത​ര ഹ​ജ്ജ്...

ആ​ഭ്യ​ന്ത​ര ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ; അ​വ​സാ​ന തീ​യ​തി ഇ​ന്ന്​

text_fields
bookmark_border
ആ​ഭ്യ​ന്ത​ര ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ;  അ​വ​സാ​ന തീ​യ​തി ഇ​ന്ന്​
cancel

ജി​ദ്ദ: ആ​ഭ്യ​ന്ത​ര ഹ​ജ്ജ് തീ​ര്‍ത്ഥാ​ട​ന​ത്തി​നു​ള്ള ര​ജി​സ്‌​ട്രേ​ഷ​​െൻറ ര​ണ്ടാം ഘ​ട്ടം ആ​രം​ഭി​ച്ചു. ഇ- ​ട്രാ​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കു​ള്ള ഹ​ജ്ജ് പാ​ക്കേ​ജു​ക​ള്‍ എ​ട്ടു മി​നി​റ്റ ി​ന​കം വി​റ്റ​ഴി​ഞ്ഞു. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്ക് പ​ണ​മ​ട​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ശ​നി​യാ​ഴ്​​ച​യാ​ണ്. ര​ണ്ടേ​കാ​ല്‍ ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ക്കാ​ണ് സൗ​ദി​യി​ല്‍നി​ന്ന് ഹ​ജ്ജ് ചെ​യ്യാ​ന്‍ അ​വ​സ​രം.

ആ​ഭ്യ​ന്ത​ര ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ര്‍ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​​െൻറ ര​ണ്ടാം ഘ​ട്ടം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ എ​ട്ടി​നാ​ണ്​ ആ​രം​ഭി​ച്ച​ത്. ഇ-​ട്രാ​ക്​ സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രു​ന്നു ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. ഏ​റ്റ​വും കു​റ​ഞ്ഞ പാ​ക്കേ​ജു​ക​ളാ​യ ഇ​േ​ക്കാ​ണ​മി 1, ഇ​േ​ക്കാ​ണ​മി 2 എ​ന്നി​വ​യി​ലേ​ക്കു​മു​ള്ള ബു​ക്കി​ങ്​ ആ​ദ്യ എ​ട്ട് മി​നി​റ്റു​ക​ള്‍ക്കു​ള്ളി​ല്‍ത​ന്നെ പൂ​ര്‍ത്തി​യാ​യി.

ഇ​േ​ക്കാ​ണ​മി 1ല്‍ 3947 ​റി​യാ​ല്‍ മു​ത​ല്‍ 4574 റി​യാ​ല്‍ വ​രെ​യും ഇ​േ​ക്കാ​ണ​മി 2ല്‍ 3465 ​റി​യാ​ലു​മാ​ണ് നി​ര​ക്ക്. വി​ദേ​ശി​ക​ളി​ല്‍ 70 ശ​ത​മാ​ന​വും ഇ​േ​ക്കാ​ണ​മി 2ലാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ദേ​ശീ​യ ഹ​ജ്ജ്-​ഉം​റ ക​മ്മി​റ്റി ഉ​പ​മേ​ധാ​വി അ​ബ്​​ദു​ല്‍ ഖാ​ദ​ര്‍ ജ​പാ​ര്‍ത്തി പ​റ​ഞ്ഞു. താ​മ​സ​സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യ​തി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യ​തി​ന് ആ​റ് ഹ​ജ്ജ് സേ​വ​ന ക​മ്പ​നി​ക​ള്‍ക്ക് ഇ​ക്ക​ണോ​മി​ക് സ​ർ​വി​സു​ക​ളി​ല്‍ വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf news
News Summary - hajj-saudi-gulf news
Next Story