മലയാളി ഹാജിമാരുടെ മക്കയിലേക്കുള്ള യാത്രക്ക് ഇന്നു തുടക്കം
text_fieldsജിദ്ദ: മലയാളി ഹാജിമാരുടെ മക്കയിലേക്കുള്ള യാത്ര ചൊവ്വാഴ്ച തുടങ്ങും. ഇൗ മാസം ഏഴിന് കരിപ്പൂർ എയർേപാർട്ട് വഴി മദീനയിലെത്തിയ തീർഥാടകർ പ്രവാചക നഗരിയിലെ സന്ദർശനം കഴിഞ്ഞ് ഹജ്ജ് കർമങ്ങൾക്കായി മക്കയിലേക്ക് തിരിക്കുകയ ാണ്. ബസ് മാർഗമാണ് മക്കയിലേക്കുള്ള യാത്ര. വഴിയിലെ മീഖാത്തിൽനിന്ന് ഇഹ്റാം വസ്ത്രമണിയും. മക്കയിലെത്തി ആദ്യ ഉംറ നിർവഹിച്ച ശേഷമാണ് ഇഹ്റാം വസ്ത്രം മാറ്റുക. രാവിലെ എട്ടു മണിക്ക് മദീനയിൽനിന്ന് പുറപ്പെട്ട് വൈകീട്ട് മൂന്നുമണിയോടെ മക്കയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ സംഘത്തിലെത്തിയ 600 പേരാണ് ചൊവ്വാഴ്ച മക്കയിലേക്ക് പുറപ്പെടുന്നത്. പ്രവാചകെൻറ ഖബറിടത്തിൽ അഭിവാദ്യമർപ്പിച്ചും നിരവധി ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചുമാണ് തീർഥാടകർ മദീനയോട് വിട പറയുന്നത്. വിശ്വാസികളെ സംബന്ധിച്ച് വിരഹ വേദനയോടെയാണ് അവർ മദീനയോട് യാത്ര പറയാനൊരുങ്ങുന്നത്. മക്കയിൽ ഇവരെ സ്വീകരിക്കാൻ മലയാളി സന്നദ്ധ സംഘടനകൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
തിങ്കളാഴ്ചയോടെ 8859 മലയാളി ഹാജിമാർ മദീനയിലെത്തി. ആദ്യ ദിനങ്ങളിൽ എത്തിയവർക്ക് മദീന ഹറമിന് സമീപംതന്നെ താമസ സൗകര്യം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഹാജിമാർക്ക് അൽപമകലെ നോൺ മർകസിയ ഏരിയയിലാണ് താമസം.
തീർഥാടകരുടെ ഒഴുക്ക് ശക്തമായതോടെ മദീനയിൽ തീരക്കേറി. തീർഥാടകർ എട്ടു ദിവസം മദീനയിൽ ചെലവഴിച്ചാണ് മക്കയിലേക്ക് നീങ്ങുക. ഹജ്ജ് കർമം കഴിഞ്ഞ് ഇവർ ജിദ്ദ വിമാനത്താവളം വഴിയാണ് നാട്ടിലേക്ക് തിരിക്കുക. ഇൗ മാസം 20 മുതൽ ഇന്ത്യയിൽനിന്നുള്ള തീർഥാടകർ ജിദ്ദ വിമാനത്താവളത്തിലാണിറങ്ങുക.
2018 മോഡൽ ബസുകളാണ് ഹാജിമാരുടെ യാത്രക്ക് ലഭ്യമായതെന്ന് കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. ഇൗത്തപ്പഴ സീസണിലാണ് ഇത്തവണ മദീനയിൽ ഹാജിമാർ എത്തിയത് എന്ന പ്രത്യേകതയുണ്ട്. വളരെ കുറഞ്ഞ വിലയിൽ നല്ലയിനം ഇൗത്തപ്പഴം ലഭ്യമാണ്. പക്ഷേ, പലരും അത് ഹജ്ജ് കഴിയുവോളം സൂക്ഷിക്കുന്നതിലുള്ള പ്രയാസം കണക്കിലെടുത്ത് കൂടുതൽ ശേഖരിക്കുന്നില്ല. സാധാരണ മലയാളി ഹാജിമാർ ഹജ്ജ് കഴിഞ്ഞാണ് മദീനയിൽ പോവാറുള്ളത്. അതുകൊണ്ടുതന്നെ കാര്യമായ ഷോപ്പിങ് മദീനയിലാണ് നടക്കാറുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.