ഹജ്ജ്: കൃതജ്ഞതയോടെ ഹാജിമാർ
text_fieldsറിയാദ്: അസാധാരണ സാഹചര്യത്തിൽ നടന്ന ഹജ്ജിൽ പെങ്കടുക്കാനും കർമങ്ങളെല്ലാം സമ്പൂർണ സംതൃപ്തിയോടെ പൂർത്തിയാക്കാനും അവസരം ലഭിച്ചതിൽ സൗദി ഗവൺമെൻറിന് അകമഴിഞ്ഞ നന്ദി പ്രകടിപ്പിച്ചാണ് ഹാജിമാർ പുണ്യനഗരി വിടുന്നത്. കോവിഡ് സാഹചര്യത്തിൽ വളരെ കുറച്ച് ആളുകളെ മാത്രം പെങ്കടുപ്പിച്ച് നടത്തിയ ഹജ്ജിൽ ലഭിച്ച അവസരം വലിയ സൗഭാഗ്യമായാണ് തീർഥാടകർ കാണുന്നത്. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലധികം തീർഥാടകർ സൗദി ഭരണകൂടത്തിെൻറ പൂർണമായ ചെലവിലാണ് സമാധാനത്തോടെയും ആരോഗ്യസുരക്ഷയോടെയും വിജയകരമായി പൂർത്തീകരിക്കാനായത്. ഞായറാഴ്ച അസ്ർ നമസ്കാരത്തിന് ശേഷമാണ് വിടവാങ്ങൽ ത്വവാഫിനായി തീർഥാടകർ ഹറമിലെത്തിയത്.
സാമൂഹിക അകലം പാലിക്കുന്നതടമുള്ള കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചാണ് തീർഥാടകരെ പ്രവേശിപ്പിച്ചത്. കോവിഡ് മുൻകരുതലിെൻറ ഭാഗമായി പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തിവെച്ച ഹറമിലേക്ക് ഹജ്ജിെൻറ ഭാഗമായി മൂന്നാം തവണയാണ് തീർഥാടകർക്ക് പ്രവേശനത്തിന് അവസരം ലഭിച്ചത്. അസാധാരണ സാഹചര്യത്തിൽ മൂന്നുതവണ ഹറമിലെത്താനും ത്വവാഫും സഅ്യും നിർവഹിക്കാനും കഅ്ബക്ക് മുന്നിൽ മനമുരുകി പ്രാർഥന നടത്താനുമായത് തീർഥാടകർക്ക് ലഭിച്ച അസുലഭ നിമിഷങ്ങളാണ്. ഹജ്ജ് കഴിഞ്ഞ ശേഷം മക്ക വിടുന്നതിന് മുമ്പ് മുഴുവൻ തീർഥാടകരെയും ആരോഗ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് ഹജ്ജ്- ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത് പറഞ്ഞു. തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താനാണിത്. ഹോം ക്വാറൻറീനിലേക്കാണ് തീർഥാടകരുടെ തിരിച്ചുപോക്കെന്നും ഹജ്ജ് സഹമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.