ഹജ്ജ്: നമിറ പള്ളി അണുമുക്തമാക്കി
text_fieldsജിദ്ദ: അറഫയിലെ മസ്ജിദു നമിറയിൽ ശുചീകരണ, അണുമുക്തമാക്കൽ ജോലികൾ പൂർത്തിയായി. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിനിടയിൽ ധാരാളം തീർഥാടകർ പ്രാർഥനയിൽ മുഴുകുന്ന പള്ളിയാണിത്. അറഫ പ്രസംഗവും നമസ്കാരവും നടക്കുന്നതും ഇൗ പള്ളിയിൽ വെച്ചാണ്. തീർഥാടകരുടെ ആരോഗ്യ സുരക്ഷക്കാവശ്യമായ എല്ലാ മുൻകരുതലും മതകാര്യ വകുപ്പ് പള്ളിക്കകത്ത് പൂർത്തിയാക്കി. കാർെപറ്റുകളും എയർകണ്ടീഷൻ ഫിൽറ്ററുകളും ശുചീകരിച്ച് അണുമുക്തമാക്കി. ദുൽഹജ്ജ് ഒന്നുമുതൽ മുഴുസമയ ശുചീകരണം ആരംഭിച്ചു.
ഇതിനായി വിദഗ്ധ കമ്പനിയെ മന്ത്രാലയം ചുമതലപ്പെടുത്തി. പള്ളിക്കകത്തേക്കും പുറത്തേക്കും വെവ്വേറെ കവാടങ്ങളാണ്. ഒാരോ തീർഥാടകനുമിടയിൽ രണ്ടു മീറ്റർ അകലം പാലിച്ചുള്ള ഇരിപ്പിടത്തിന് സ്റ്റിക്കർ പതിക്കും. ക്വാറൻറീനായി രണ്ടു സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. അവിടങ്ങളിൽ രണ്ട് മെഡിക്കൽ സംഘമുണ്ടാകും. പള്ളിക്കകത്ത് മെഡിക്കൽ സെൻററും റെഡ്ക്രസൻറ് സംഘവുമുണ്ടാകും. പള്ളിക്ക് പിറകിലായി ഫീൽഡ് ആശുപത്രിയും ഒരുക്കി. പള്ളി ശുചീകരണ ജോലികളും റിപ്പയറിങ്ങും പരിശോധിക്കുന്നതിനുമായി മതകാര്യ വകുപ്പിന് കീഴിൽ ഉദ്യോഗസ്ഥരുണ്ട്. മുസ്ദലിഫയിലെ മശ്അറുൽ ഹറാം പള്ളിയിലെ ശുചീകരണവും അകത്ത് സാമൂഹിക അകലം പാലിക്കുന്നതിന് സ്റ്റിക്കർ പതിക്കലും പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.