ഇസ്ലാം പ്രചാരണത്തിനും മുസ്ലിംകളെ സേവിക്കുന്നതിനും സൗദി പ്രതിജ്ഞാബദ്ധം –ഹജ്ജ് മന്ത്രി
text_fieldsമക്ക: അബ്ദുൽ അസീസ് രാജാവിെൻറ കാലഘട്ടം മുതൽ ഇസ്ലാമിനെ പ്രചരിപ്പിക്കുന്നതിലും മുസ്ലിംകളെ സേവിക്കുന്നതിലും സൗദി അറേബ്യ പ്രധാന പങ്കാണ് വഹിച്ചുവരുന്നതെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിന്ദൻ പറഞ്ഞു. 45ാമത് ഹജ്ജ് സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം ദലക്ഷക്കണക്കിനാളുകൾ സന്ദർശിക്കുന്ന രാജ്യമാണ് സൗദി അറേബ്യ. സാധ്യമായ എല്ലാ ഉൗർജവും കഴിവുകളും ഇരുഹറമുകളിലെത്തുന്ന തീർഥാടകരെ സേവിക്കുന്നതിനും അവരുടെ കർമങ്ങൾ എളുപ്പമാക്കുന്നതിനും വിനിയോഗിച്ചുകൊണ്ടിരിക്കുന്നു. ആരോഗ്യത്തോടെയും സുരക്ഷിതമായും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുവരെ തീർഥാടകർക്ക് എല്ലാ സേവനങ്ങളും നൽകുന്നു.
എന്നാൽ, കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഹജ്ജ് കർമം നടക്കുന്നത്. ലോകത്തെ വരിഞ്ഞുമുറുക്കിയ ആരോഗ്യ പ്രതിസന്ധിക്കിടയിൽ ഹജ്ജ് കർമം ആരോഗ്യസുരക്ഷ പാലിച്ച് നടത്താൻ സൗദി അറേബ്യ അതിതാൽപര്യമാണ് കാണിച്ചിരിക്കുന്നത്. സെമിനാറിലെ പ്രധാന ചർച്ച പ്രവാചക നിർദേശങ്ങളിലെ ആരോഗ്യ വശങ്ങളെക്കുറിച്ചാണെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുവേണ്ട പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ സൗദി അറേബ്യ ഒരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്ന് വെർച്വലായി നടന്ന സെമിനാറിൽ പെങ്കടുത്ത സൗദി മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.
ഹജ്ജ്-ഉംറ തീർഥാടകരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് നിരവധി തീരുമാനങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷക്കും സേവനത്തിനുമാണ് അതിപ്രധാന്യവും മുൻഗണയും എന്നും നൽകിയിട്ടുള്ളത്. ഇതിെൻറ ഭാഗമാണ് ഉംറ നീട്ടിവെച്ചതും ഇൗ വർഷം ഹജ്ജ് തീർഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചതെന്നും മതകാര്യ മന്ത്രി പറഞ്ഞു. ‘പൊതുജനാരോഗ്യ നിയമങ്ങളും അവയുടെ ശാസ്ത്രീയ പ്രയോഗങ്ങളും പ്രവാചക മാർഗനിർദേശങ്ങളുടെയും പ്രയോഗങ്ങളുടെ വെളിച്ചത്തിൽ’എന്ന തലക്കെട്ടിലാണ് ഇൗ വർഷം ഹജ്ജിനോടനുബന്ധിച്ച് മതകാര്യ, ഇൻഫർമേഷൻ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഹജ്ജ് മന്ത്രാലയം സെമിനാർ സംഘടിപ്പിച്ചത്. പണ്ഡിത സഭാംഗങ്ങൾ, ഡോക്ടർമാർ, മെഡിക്കൽ കൺസൾട്ടൻറുകൾ, കർമശാസ്ത്രജ്ഞർ തുടങ്ങിയവർ പെങ്കടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.