ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ വിപുലീകരിക്കും
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകർക്കുള്ള സേവനങ്ങൾ വിപുലീകരിക്കും. പ്രവേശന നടപടികൾ അതാത് രാജ്യങ്ങളിലെ വിമാനത്താവളങ്ങള ിൽ തന്നെ പൂർത്തിയാക്കുന്ന പദ്ധതി വിപുലീകരിക്കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. സൗദി ആഭ്യന്തര മന്ത്രിയുടെ മേൽനോട്ടത്തിൽ പാസ്പോർട്ട് മേധാവിക്ക് കീഴിൽ ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മുന്നോടിയായി പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങൾ പ്രത്യേക സമിതി സന്ദർശിച്ച് ആവശ്യമായ ഒരുക്കങ്ങൾ സംബന്ധിച്ച് പഠിക്കും. തീർഥാടകർക്കുള്ള സേവനം െമച്ചപ്പെടുത്താൻ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നിർദേശിച്ചത് അനുസരിച്ചാണിത്. യാത്രാനടപടികൾ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ ജവാസാത്ത് വിഭാഗം കഴിഞ്ഞ വർഷമാണ് ഇൗ പദ്ധതി ആരംഭിച്ചത്.
ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലാണ് പരീക്ഷണാർഥത്തിൽ നടപ്പാക്കി തുടങ്ങിയത്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, തുനീഷ്യ എന്നീ രാജ്യങ്ങളിലേക്ക് കൂടി ഇൗ പദ്ധതി വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇൗ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് അതാത് രാജ്യങ്ങളിൽ നിന്ന് യാത്രാനടപടികൾ പൂർത്തിയാക്കാൻ സാധിക്കും. ജിദ്ദ, മദീന വിമാനത്താവളത്തിലെ തിരക്ക് കുറക്കാനും തീർഥാടകരെ വേഗത്തിൽ താമസ കേന്ദ്രങ്ങളിലെത്താനും ഇത് മൂലം സാധിക്കും. മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ പദ്ധതി പ്രവർത്തനം സമിതി പരിശോധിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലാലയം ട്വീറ്ററിലൂടെ വ്യക്തമാക്കി. ‘ത്വരീഖ് മക്ക’ ദൗത്യം എന്നാണ് പദ്ധതിയുടെ പേര്. പാക്കിസ്താൻ, ബംഗ്ലാദേശ്, ഇന്ത്യ, തുനീഷ്യ എന്നീ രാജ്യങ്ങളിൽ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള സാധ്യതകൾ സമിതി പഠന വിധേയമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.