ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 25,000 വർധിപ്പിച്ചെന്ന് സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ സ്ഥിരീകരണം
text_fieldsജിദ്ദ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 25,000 വർധിപ്പിച്ചെന്ന് സൗദി ഹജ്ജ് മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത ോടെ ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് രണ്ട് ലക്ഷം തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാനാവും. 1,75,000 എന്ന നിലവിലെ ഹജ്ജ് ക്വാട്ട പ്രകാരം ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥതല നടപടികൾ തുടരുകയും പുണ്യ സ്ഥലങ്ങളില്‍ തീർഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങളടക്കം ഒരുക്കങ്ങൾ പൂര്‍ത്തിയാക്കുകയും ചെയ്തുകഴിഞ്ഞപ്പോഴാണ് വർധിപ്പിച്ച ക്വാട്ടയെ കുറിച്ചുള്ള ഒൗദ്യോഗിക സ്ഥിരീകരണം വന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി കിരീടവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ഇന്ത്യാ സന്ദര്‍ശനവേളയിലാണ് ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ടായത് കഴിഞ്ഞയാഴ്ചയാണ്. ഇതോടെ അധികം വരുന്ന 25,000 പേർക്ക് കൂടി ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ ജിദ്ദയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അധിക ക്വാട്ടയിലെ 70 ശതമാനം തീർഥാടകരും കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലും അവശേഷിക്കുന്ന 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമാണ് വരിക. വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം ജനസംഖ്യാനുപാതം അനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മറ്റി സംസ്ഥാനങ്ങള്‍ക്ക് ക്വാട്ട വീതിച്ചു നല്‍കുന്നതാണ് പതിവ്. മൊത്തം ക്വാട്ട കൂടിയതിെൻറ ഗുണം എല്ലാ സംസ്ഥാനങ്ങൾക്കും ലഭിക്കും. എണ്ണം വർധിപ്പിച്ചത് സംബന്ധിച്ച സൗദി ഹജ്ജ് മന്ത്രാലയത്തിെൻറ ഔദ്യോഗികമായി സ്ഥിരീകരണത്തിൽ സന്തോഷമുണ്ടെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോൺസല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. തീർഥാടകരുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ചുള്ള സൗകര്യങ്ങളും സേവനങ്ങളും വിപുലീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുരാജ്യങ്ങളെ പോലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരും സൗദിയധികൃതരുമായുള്ള വാര്‍ഷിക ഹജ്ജ് കരാറിന് അന്തിമരൂപം നല്‍കുകയും പുണ്യസ്ഥലങ്ങളില്‍ തീർഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മക്കയിലും മദീനയിലും മറ്റ് സ്ഥലങ്ങളിലും വേണ്ട താമസം, ഗതാഗതം തുടങ്ങി മുഴുവൻ സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുന്ന പ്രവൃത്തികൾ ഇന്ത്യന്‍ ഹജ്ജ് മിഷൻ പൂർത്തിയാക്കുന്നു. 2018ല്‍ ഇന്ത്യക്ക് അനുവദിച്ച ക്വാട്ട 1,70,000 ആയിരുന്നു. എന്നാല്‍ ഇന്ത്യൻ ഗവണ്‍മെൻറിെൻറ ആവശ്യപ്രകാരം 5,025 പേര്‍ക്ക് കൂടി അനുമതി നൽകിയതോടെ 1,75,025 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഹജ്ജ് ചെയ്യാനായി. ഇൗ വർഷം അത് രണ്ട് ലക്ഷമായി ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.