ആദ്യ ഹജ്ജ് വിമാനം ജുലൈ നാലിനിറങ്ങും
text_fieldsജിദ്ദ: ഇൗ വർഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ നാലിനെത്തുമെന്ന് (ദുൽഖഅദ് ഒന്ന്) ജിദ്ദ വി മാനത്താവള മേധാവി ഇസാം ഫുവാദ് വ്യക്തമാക്കി. ധാക്കയിൽനിന്നാണ് ആദ്യ വിമാനം.ഹജ്ജ് ത ീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിവരുകയാണ്. ദുൽഹജ്ജ് നാലുവരെ തീർഥാടകരുടെ വരവു തുടരും. തീർഥാടകർക്ക് മികച്ച സേവനങ്ങൾ ഒരുക്കാൻ മക്ക മേഖല ഗവർണറേറ്റും സിവിൽ ഏവിയേഷൻ അതോറിറ്റിയും നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ, ഗവൺമെൻറ് വകുപ്പുകൾ തീർഥാടകരുടെ സേവനത്തിനായി രംഗത്തുണ്ടാകും.
ഉംറ സീസണുമായി ബന്ധപ്പെട്ട ജോലികൾ പത്തു ദിവസത്തിനു ശേഷം നിർത്തലാക്കും. തീർഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ സൗകര്യങ്ങൾ ഹജ്ജ് ടെർമിനലിനകത്തുണ്ട്. 14 ഹാളുകളോടുകൂടിയ ടെർമിനലിൽ കസ്റ്റംസ്, പാസ്പോർട്ട് തുടങ്ങിയ വകുപ്പുകൾക്കുവേണ്ട സാേങ്കതിക സംവിധാനങ്ങളുമുണ്ട്. രോഗങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന നൂതന സംവിധാനങ്ങളോടുകൂടിയ ക്ലിനിക്കും മെഡിക്കൽ സംഘവുമുണ്ട്. ഹജ്ജ് മന്ത്രാലയം, യുനൈറ്റഡ് ഏജൻസീസ് തുടങ്ങിയ ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ സേവനങ്ങളുമുണ്ടാകുമെന്നും വിമാനത്താവള മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.