ഇത്തവണ ഹജ്ജിന് മൊബൈൽ ഹോട്ടൽ ക്യാപ്സൂളും
text_fieldsജിദ്ദ: ‘മൊബൈൽ ഹോട്ടൽ ക്യാപ്സൂൾ’ ഹജ്ജ് വേളയിൽ പരീക്ഷിക്കും. ഹദിയത്ത് ഹാജ് വൽ ഉംറ സൊസൈറ്റിക്ക് കീഴിലാണ് തിരക്കേറിയ സ്ഥലങ്ങളിൽ ആളുകൾക്ക് ആശ്വാസത്തോടെ താമസിക്കാൻ കഴിയുന്ന ‘മൊബൈൽ ഹോട്ടൽ ക്യാപ്സൂൾ’ സ്ഥാപിക്കുന്നത്. ആളുകൾക്ക് ഉറങ്ങാനും മറ്റ് സൗകര്യങ്ങളോടും കൂടിയതാണ് മൊബൈൽ ഹോട്ടൽ ക്യാപ്സൂൾ. മുകളിലും താഴേയുമായി ചേർത്തുവെക്കാൻ കഴിയുന്ന കാബിനുകളോട് കൂടിയ റൂം സംവിധാനത്തിൽ മുകളിലേക്ക് കയറാൻ മൂന്ന് പടവുള്ള കോണിയുമുണ്ട്. സാധനങ്ങൾ സൂക്ഷിക്കാൻ പുറത്തേക്ക് തള്ളിയ കാബിൻ സൗകര്യമുണ്ട്. വാതിലുകൾ അടക്കാനും തുറക്കാനും ഇ കാർഡ് സംവിധാനമാണ്. വൈദ്യുതി നിശ്ചലമാകുേമ്പാൾ വാതിൽ സ്വയം തുറക്കും.
തിരക്കേറിയ സ്ഥലങ്ങളിൽ താമസിക്കാൻ കഴിയുന്നതാണ് മൊബൈൽ ഹോട്ടൽ ക്യാപ്സൂളെന്ന് സൊസൈറ്റി മേധാവി മൻസൂർ അൽആമിർ പറഞ്ഞു. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, എക്സ്പ്രസ് റോഡുകളിലെ വിശ്രമ സ്ഥലം എന്നിവിടങ്ങളിൽ ഇവ ഉപയോഗിക്കാം.
കുളിക്കാനും കഴുകാനും വസ്ത്രം ഇസ്തിരി ഇടാനും സാധനങ്ങൾ സൂക്ഷിക്കാനുമെല്ലാം സൗകര്യങ്ങളോട് കൂടിയതാണിത്. 24 എണ്ണമാണ് ഇത്തവണ ഹജ്ജ് വേളയിൽ വിവിധ സ്ഥലങ്ങളിലായി പരീക്ഷിക്കുക. ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ ഗവേണ കേന്ദ്രമാണ് ഇത് പഠനവിധേയമാക്കുകയും മിനയിൽ ഇതിനായി സ്ഥലം നിർണയിക്കുകയും ചെയ്യുക.
പ്രായം കൂടിയവരും വഴിതെറ്റിയ തീർഥാടകർക്കുമായിരിക്കും പരീക്ഷണവേളയിൽ ഇവയുടെ സേവനം. ഹജ്ജ് കഴിഞ്ഞാൻ സംവിധാനത്തിെൻറ പഠന ഫലം പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
റമദാൻ അവസാനപത്തിൽ മസ്ജിദുൽ ഹറാമിെൻറ മുറ്റത്തെ സൊസൈറ്റി ആസ്ഥാനത്ത് ആദ്യ പരീക്ഷണം നടന്നിരുന്നു. ചില കാര്യങ്ങൾ അന്ന് ശ്രദ്ധയിൽപ്പെടുകയും അവ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പ്ലാസ്റ്റിക്ക്, ഫൈബർ ഗ്ലാസ് എന്നിവ കൊണ്ട് ക്യാപ്സൂൾ രൂപത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 220 സെൻറി മീറ്റർ നീളവും 120 സെൻറി മീറ്റർ വീതിയും 120 സെൻറി മീറ്റർ ഉയരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.