ഹജ്ജ്: സുരക്ഷ, ട്രാഫിക് പദ്ധതികൾ ചർച്ച ചെയ്തു
text_fieldsറിയാദ്: ഹജ്ജ് വേളയിലെ സുരക്ഷ, ട്രാഫിക് പദ്ധതികളെയും അവ നടപ്പിലാക്കുന്നതിനെയും കുറിച്ച് ചർച്ച നടത്തി. പൊതു സുരക്ഷ മേധാവിയും ഹജ്ജ് സുരക്ഷ കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽബസ്സാമിയുടെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന ഹജ്ജ് സുരക്ഷ സേന യോഗത്തിൽ സുരക്ഷ രംഗത്തെ മുതിർന്ന ഉദ്യോഗസ്ഥർ പെങ്കടുത്തു. തീർഥാടകരെ സേവിക്കുന്നതിനും സുരക്ഷിതത്വം നിലനിർത്തുന്നതിനും എല്ലാ മാർഗങ്ങളും സുഗമമാക്കുന്നതിനും വേണ്ട ഫീൽഡ് ക്രമീകരണങ്ങൾ പൂർത്തിയാക്കാനും യോജിച്ച ശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രധാന്യം അൽബസ്സാമി വിശദീകരിച്ചു.
പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സന്നദ്ധതയുടെയും തയാറെടുപ്പിന്റെയും നിലവാരം ഉയർത്തേണ്ടതുണ്ട്. ഹജ്ജ് സുരക്ഷാ സേന നൽകുന്ന എല്ലാ സേവനങ്ങളിലെയും സാങ്കേതിക സംവിധാനങ്ങളെകുറിച്ചും യോഗം ചർച്ച ചെയ്തു. തീർഥാടകരുടെ സുരക്ഷിതത്വം നിലനിർത്തുന്നതിനും അവരുടെ ആചാരാനുഷ്ഠാനങ്ങൾ സുഗമമാക്കുന്നതിനും മക്കയിലും വിശുദ്ധ സ്ഥലങ്ങളിലും തങ്ങളുടെ ചുമതലകൾ നിർവഹിക്കാനുമുള്ള ഹജ്ജ് സുരക്ഷാ സേനയുടെ നേതൃത്വത്തിലുള്ള തയാറെടുപ്പുകളും യോഗം ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.