ഹജ്ജ് സേവനം: മികച്ചതും എളുപ്പവുമാക്കാൻ സ്മാർട്ട് കാർഡുകളും
text_fieldsജിദ്ദ: ഹജ്ജ് സേവനങ്ങൾ മികച്ചതും എളുപ്പവുമാക്കാൻ മുഴുവൻ തീർഥാടകർക്കും സ്മാർട്ട് കാർഡുകൾ നൽകും. ഹജ്ജ് തീർഥാടകർക്ക് രണ്ടുവർഷം മുേമ്പ സ്മാർട്ട് കാർഡുകൾ നൽകാൻ ആരംഭിെച്ചങ്കിലും ഇത്തവണ വിതരണം വിപുലമാക്കാനാണ് ഹജ്ജ്- ഉംറ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്.
പരീക്ഷണമെന്നോണം ആദ്യഘട്ടത്തിൽ 50,000 കാർഡുകളാണ് വിതരണം ചെയ്തത്. തീർഥാടകരുടെ വ്യക്തിഗത, ആരോഗ്യ, താമസ വിവരങ്ങൾ അടങ്ങിയതാണിത്. എൻ.എഫ്.സി സാേങ്കതിക സംവിധാനത്തിൽ പ്രവർത്തിക്കുന്ന കാർഡ് ഉപയോഗിച്ച് പുണ്യസ്ഥലങ്ങളിലെ സെൽഫ് സർവിസ് കിയോസ്കുകളിൽനിന്ന് തീർഥാടകെൻറ മുഴുവൻ വിവരങ്ങളും അറിയാൻ സാധിക്കും. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾക്ക് നൂതന സാേങ്കതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിെൻറ ഭാഗമാണ് സ്മാർട്ട് കാർഡ് സംവിധാനം. വിഷൻ 2030െൻറ ഭാഗമായി ഹജ്ജ്-ഉംറ മന്ത്രാലയത്തിനു കീഴിൽ നടപ്പാക്കിയ പ്രധാന സംരംഭങ്ങളിലൊന്നാണിത്.
ഹജ്ജ് തീർഥാടകർക്ക് ഒരുക്കുന്ന സ്മാർട്ട് കാർഡുകൾ ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്ന് ഹജ്ജ്-ഉംറ ദേശീയ സമിതി അംഗം ഹാനി അൽ ഉമൈരി പറഞ്ഞു. പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ യാത്ര, ഹജ്ജ് കർമം എന്നിവ വ്യവസ്ഥാപിതമാക്കാൻ ഒരോ തീർഥാടകെൻറയും കൈയിലുള്ള സ്മാർട്ട് കാർഡ് സഹായിക്കും. തീർഥാടകെൻറ വ്യക്തിഗത വിവരം, താമസസ്ഥലം, ആരോഗ്യവിവരങ്ങൾ എന്നിവ അതുൾക്കൊള്ളുന്നു.
തമ്പുകളിലേക്കും ജംറകളിലേക്കുമുള്ള തീർഥാടകരുടെ പോക്കുവരവുകൾ ക്രമീകരിക്കാനും ഇതു സഹായിക്കും. വഴിതെറ്റി കാണാതാകുന്നവർക്ക് താമസസ്ഥലം കണ്ടുപിടിക്കാനും യാത്രാതീയതിയും സമയവും അറിയാനും ഇതിലൂടെ കഴിയും. തീർഥാടകർക്ക് അവരുടെ അനുഷ്ഠാനങ്ങൾ എളുപ്പത്തിൽ നിർവഹിക്കാനും സാധിക്കും. സ്മാർട്ട് കാർഡിൽ ഒരു ബാർകോഡ് ഉണ്ട്. തീർഥാടകെൻറ എല്ലാ വിവരങ്ങളും വായിച്ചറിയാൻ അതിലൂടെ കഴിയും.
ഇത്തവണത്തെ ഹജ്ജ് കർമം പ്രധാനമായും ആധുനിക സാേങ്കതിക വിദ്യയെ ആശ്രയിച്ചാണ് സംഘടിപ്പിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ടെക്നോളജിയും നടപടികളുടെ ഡിജിറ്റലൈസേഷനും ഇതിലുൾപ്പെടും. തീർഥാടകർക്ക് നൽകുന്ന സേവനം ഏറ്റവും മികച്ചതാക്കുകയാണ് ഇതിലൂടെയെല്ലാം ലക്ഷ്യമിടുന്നതെന്നും ഹജ്ജ്-ഉംറ ദേശീയ സമിതി അംഗം പറഞ്ഞു.
പുണ്യസ്ഥലങ്ങളിൽ നാല് ആശുപത്രി
ജിദ്ദ: ഹജ്ജ് വേളയിൽ മിന, അറഫ എന്നിവിടങ്ങളിലായി മൊബൈൽ ആശുപത്രിയടക്കം നാല് ആശുപത്രികളൊരുക്കുമെന്ന് മക്ക ആരോഗ്യ കാര്യാലയ അധികൃതർ പറഞ്ഞു.
ജബലുറഹ്മ ആശുപത്രി, ശർഖ് അറഫാത്ത് ആശുപത്രി, മിന അൽവാദി ആശുപത്രി എന്നിവയും അറഫയിൽ രണ്ടും മിന, മുസ്ദലിഫ എന്നിവിടങ്ങളിലായി ഒരോ വീതം മെഡിക്കൽ സെൻററുമാണ് സേവനത്തിനായി ഒരുക്കുക. അടിയന്തിര ചികിത്സ സേവനത്തിന് മൊബൈൽ ആശുപത്രിയുമുണ്ടാകും. മക്കയിലെ ആശുപത്രികൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും പുറമെയാണിത്. 36 ആംബുലൻസുകളും ഫീൽഡിൽ 22 സംഘങ്ങളുമുണ്ടാകും. ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമായി നടപ്പാക്കും.
കോവിഡ് രോഗബാധിതനെന്ന് സംശയിക്കുന്നവരുണ്ടെങ്കിൽ അവരെ ക്വാറൻറീനിലേക്ക് പെെട്ടന്ന് മാറ്റും. മക്കയിലെ എല്ലാ ആശുപത്രികളും പ്രവർത്തന സജ്ജമാണെന്നും ആരോഗ്യ കാര്യാലയ മേധാവികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.