ഹജ്ജിന് സ്മാർട്ട് കാർഡും ഡിജിറ്റൽ സർവിസും
text_fieldsജിദ്ദ: ഹജ്ജിന് ഇനി സ്മാർട്ട് കാർഡും ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യവും. ഇതിനായുള്ള ഡിജിറ്റൽ സർവിസ് സൗദി ഹജ്ജ് ഉംറ മന്ത്രാലയം ആരംഭിച്ചു. മക്ക കൾചറൽ ഫോറത്തിൽ പെങ്കടുക്കുന്നതിെൻറ ഭാഗമായാണ് ഹജ്ജ്, ഉംറ തീർഥാടർക്ക് ഏർപ്പെടുത്തിയ സ്മാർട്ട് കാർഡും ഡിജിറ്റൽ സർവിസും മന്ത്രാലയം അവതരിപ്പിച്ചത്. 'ഡിജിറ്റൽ ലോകത്ത് എങ്ങനെ മാതൃകയാകും' എന്ന ശീർഷകത്തിലാണ് ഇൗ വർഷത്തെ മക്ക കൾചറൽ പരിപാടികൾ നടക്കുന്നത്.
ഹജ്ജ്-ഉംറ മേഖലയിലെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും ബന്ധിപ്പിക്കുകയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഒാരോ തീർഥാടകെൻറയും വ്യക്തിഗത, മെഡിക്കൽ, പാർപ്പിട വിവരങ്ങൾ അടങ്ങിയ സ്മാർട്ട് കാർഡുകൾ ഇഷ്യൂ ചെയ്യലും ഇതിലുൾപ്പെടുന്നതാണ്. പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ യാത്രകളെ പിന്തുടരാനും വഴിതെറ്റുന്ന തീർഥാടകരെ അവരുടെ താമസകേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിക്കാനും നിയമലംഘകർ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാനും ഇതുവഴി സഹായിക്കും. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) എന്ന സാേങ്കതിക വിദ്യയിലൂടെയാണ് സ്മാർട്ട് കാർഡ് പ്രവർത്തിപ്പിക്കുന്നത്.
പുണ്യസ്ഥലങ്ങളിൽ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച സെൽഫ് സർവിസ് കിയോസ്ക്കുകളിൽ സ്മാർട്ട് കാർഡ് ഉപയോഗിച്ച് ആവശ്യങ്ങൾ നിറവേറ്റാനാവും. തീർഥാടകെൻറ മുഴുവൻ വിവരങ്ങളും അടങ്ങിയ ബാർക്കോഡ് കാർഡിലുണ്ട്. മുഴുവൻ സേവനങ്ങളും നിയന്ത്രിക്കുന്നത് ഏകീകൃത കേന്ദ്രത്തിലൂടെയായിരിക്കും. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ഗവൺമെൻറ്, സ്വകാര്യ സ്ഥാപനങ്ങളെയും കാർഡുമായി ബന്ധിപ്പിക്കും. വിഷൻ 2030െൻറ ഭാഗമായാണ് ഹജ്ജ് തീർഥാടകർക്കുള്ള സ്മാർട്ട് കാർഡ് ഒരുക്കുന്നത്. തീർഥാടകർക്ക് മികച്ച സേവനം പ്രദാനം ചെയ്യാൻ നൂതന സാേങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിെൻറ മികച്ച മാതൃകയാവുകയാണ് സ്മാർട്ട് കാർഡ്. ഇൗ വർഷം ഹജ്ജ് സീസണിൽ സ്മാർട്ട് കാർഡ് പദ്ധതി നടപ്പാക്കും.
പരീക്ഷണമെന്നോണം 2018ലെ ഹജ്ജ് വേളയിലാണ് സ്മാർട്ട് കാർഡ് ഉപയോഗിക്കാൻ ആരംഭിച്ചത്. ഏകദേശം 50,000 തീർഥാടകർക്ക് സ്മാർട്ട് കാർഡുകൾ അന്ന് വിതരണം ചെയ്തിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇൗ വർഷം ഹജ്ജ് വേളയിൽ പദ്ധതി നടപ്പാക്കാൻ പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.