ഹജ്ജ്: ഉന്നതാധികാര കമ്മിറ്റി യോഗം ചേർന്നു
text_fieldsജിദ്ദ: അടുത്ത ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഹജ്ജ് ഉന്നതാധികാര കമ്മിറ്റി യോഗം ചേർന്നു. ആഭ്യന്തര മന്ത്രിയും ഹജ്ജ് ഉന്നാധികാര കമ്മിറ്റി അധ്യക്ഷനുമായ അമീർ അബ്ദുൽ അസീസ് ബിൻ സുഉൗദിെൻറ നേതൃത്വത്തിൽ വെർച്വലായി നടന്ന യോഗത്തിൽ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ രാജ്യം തുടരുന്ന വേളയിൽ നടക്കാൻ പോകുന്ന ഹജ്ജിെൻറ സംഘാടനവുമായി ബന്ധപ്പെട്ടുണ്ടായ ശിപാർശകൾ സൽമാൻ രാജാവിന് സമർപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. കേന്ദ്ര ഹജ്ജ് കമ്മിറ്റി അധ്യക്ഷനും മക്ക ഗവർണറുമായ അമീർ ഖാലിദ് അൽഫൈസൽ, മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം ചേർന്നത്. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാരും ഇരു ഹറം കാര്യാലയ മേധാവിയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.