ഹജ്ജ്: മടക്കയാത്ര സമയപരിധി ശനിയാഴ്ച അവസാനിക്കും
text_fieldsജിദ്ദ: ഹജ്ജ് തീർഥാടകരുടെ മടക്കയാത്രക്കുള്ള അവസാന തീയതി ശനിയാഴ്ച. ഈ വർഷം വിദേശത്തുനിന്ന് ഹജ്ജിനെത്തി രാജ്യത്ത് അവശേഷിക്കുന്നവർ ശനിയാഴ്ചക്കുള്ളിൽ രാജ്യം വിടുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. മുഴുവൻ ഹജ്ജ് സേവന സ്ഥാപനങ്ങളും തീർഥാടകരുടെ മടക്കയാത്ര ഷെഡ്യൂൾ കൃത്യമായി പാലിക്കണം. യാത്ര നടപടികൾ പൂർത്തിയായെന്ന് ഉറപ്പുവരുത്തുകയും വേണം.
അതേസമയം വിവിധ രാജ്യങ്ങളിൽനിന്ന് ഹജ്ജിനെത്തിയവരുടെ തിരിച്ചുപോക്ക് തുടരുകയാണ്. പല രാജ്യങ്ങളിലെയും തീർഥാടകരുടെ മടക്കം പൂർത്തിയായിട്ടുണ്ട്. ഇന്ത്യൻ തീർഥാടകരെല്ലാം മടങ്ങിക്കഴിഞ്ഞു. അവശേഷിക്കുന്ന മറ്റ് രാജ്യക്കാരായ തീർഥാടകർ ശനിയാഴ്ചയോടെ പുണ്യസ്ഥലങ്ങളോട് വിടപറയും. നേരത്തെ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ചാണ് മടക്കയാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.