ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅക്ക് മലേഷ്യയുടെ ആദരം
text_fieldsജിദ്ദ: സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅയെ മലേഷ്യൻ സർവകലാശാല ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
മൂന്നു ദിവസത്തെ സന്ദർശനത്തിനെത്തിയ മന്ത്രിയെ മലേഷ്യയിലെ ടെക്നോളജി സർവകലാശാലയാണ് (യു.ടി.എം) ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. ക്വാലാലംപുരിലെ സർവകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സർവകലാശാല മേധാവി മന്ത്രിക്ക് ബഹുമതി സമ്മാനിച്ചു. മലേഷ്യയിലെ സൗദി അംബാസഡർ മുസാഇദ് ബിൻ ഇബ്രാഹീം അൽ സലീം, ഹജ്ജ് ഉംറ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ, മന്ത്രിയെ അനുഗമിച്ച പ്രതിനിധി സംഘം, സർവകലാശാലയിലെ നിരവധി ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പെങ്കടുത്തു.
ഇസ്ലാമിനും മുസ്ലിംകൾക്കും സൗദി ഭരണകൂടം നൽകുന്ന സേവനങ്ങളും ഹജ്ജ്, ഉംറ, റൗദ സന്ദർശനം എന്നിവ എളുപ്പമാക്കുന്നതിന് ഏർപ്പെടുത്തിയ നിരവധി സംരംഭങ്ങളും പദ്ധതികളും മുൻനിർത്തിയാണ് ഒാണററി ഡോക്ടറേറ്റ് നൽകി ആദരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.