ഹജ്ജ്, ഉംറ നിയമ നടപടിക്രമം സ്വന്തം രാജ്യത്ത് പൂർത്തിയാക്കാം; സ്മാർട്ട് ഫോൺ ആപ്പിലൂടെ ബയോമെട്രിക് രജിസ്േട്രഷൻ
text_fieldsജിദ്ദ: വിദേശത്തുനിന്ന് ഹജ്ജിനും ഉംറക്കും എത്തുന്നവർക്ക് എമിഗ്രേഷൻ ഉൾപ്പെടെ നടപടിക്രമം സ്വന്തം നാട്ടിൽ പൂർത്തിയാക്കാനും ഓൺലൈനായി വിസ നേടാനുമുള്ള സ്മാർട്ട് സംവിധാനം നിലവിൽ വന്നു.
സ്മാർട്ട് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പിലൂടെ പൂർത്തിയാക്കുന്ന ഈ സംവിധാനം ആദ്യഘട്ടത്തിൽ ബംഗ്ലാദേശിലാണ് നടപ്പാക്കിയത്. ഘട്ടങ്ങളായി മറ്റു രാജ്യങ്ങളിലും വ്യാപിപ്പിക്കും. തീർഥാടകെൻറ ശാരീരിക തിരിച്ചറിയൽ അടയാളം (ബയോമെട്രിക്) സ്വന്തം നാട്ടിൽതന്നെ സ്വയം രേഖപ്പെടുത്താം.
ആപ്പിലൂടെ ചെയ്യുന്ന ഈ നടപടി സൗദി അറേബ്യയുടെ എമിഗ്രേഷൻ സിസ്റ്റത്തിൽ രേഖപ്പെടുത്തും. അങ്ങനെ നടപടിക്രമം പൂർത്തീകരിച്ച് ഓൺലൈനായി വിസ നേടി സൗദിയിലേക്ക് എത്താം. സാധാരണഗതിയിൽ സൗദിയിലേക്ക് വരുന്നവർ എമിഗ്രേഷൻ നടപടികളുടെ ഭാഗമായി നേത്ര, വിരലടയാളങ്ങൾ നൽകണം. അതാണ് സ്വന്തം രാജ്യത്ത് ചെയ്യാൻ കഴിയുന്നത്. ബംഗ്ലാദേശിൽനിന്നുള്ള ഹജ്ജ്, ഉംറ തീർഥാടകർക്കാണ് ഇപ്പോൾ ഈ സംവിധാനം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.