ഹജ്ജ് വളന്റിയർ സേവനം ഐ.ഒ.സിയും ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റിയും കൈകോർത്ത്
text_fieldsമക്ക: ഹജ്ജ് സന്നദ്ധ സേവന രംഗത്ത് പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ ഐ.ഒ.സിയും ഒ.ഐ.സി.സി മക്കാ സെൻട്രൽ കമ്മിറ്റിയും. ആഗതമായിരിക്കുന്ന ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് സേവന രംഗത്തെ സന്നദ്ധ സഹായ പ്രവർത്തനങ്ങളിലും ഹജ്ജിന് മുമ്പായുള്ള ദുൽ ഖഅദിലെയും ദുൽഹജ്ജിലെയും മസ്ജിദുൽ ഹറം ഫ്രൈഡേ കോ ഓർഡിനേഷനുകളിലും ഹജ്ജ് സമയത്തെ അറഫ മിന ടാസ്കുകളിലും സൗദിയുടെ വിവിധ മേഖലകളിൽ നിന്നായി സേവന തൽപരരായ അഞ്ഞൂറോളം വളന്റിയർമാരെ മക്കയിലെത്തിച്ച് സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ചെയ്തു നൽകി സേവനം കൂടുതൽ വിപുലമാക്കാനും തീരുമാനിച്ചതായി ഇരു സംഘടനകളുടേയും നേതാക്കൾ ഒരുമിച്ചു പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
കഴിഞ്ഞ കാലങ്ങളിലും ഹജ്ജ് സന്നദ്ധ സേവന രംഗത്ത് ഇരു സംഘടനകളുടേയും കൂട്ടായ പ്രവർത്തനങ്ങൾ വളരെ വിജയകരവും കാര്യക്ഷമമായ സന്നദ്ധ സേവനസഹായങ്ങൾ നൽകുന്നതിന് സാധിച്ചതായും ഇരു സംഘടനകളുടേയും നേതൃത്വം വിലയിരുത്തി. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി ഇന്ത്യയിൽനിന്നും എത്തിച്ചേരുന്ന ഹാജിമാരുടെ എണ്ണത്തിലുള്ള വർധനവ് മുൻനിർത്തി സന്നദ്ധ സേവന രംഗത്തും മുൻ വർഷങ്ങളേക്കാൾ കൂടുതൽ വളന്റിയർമാരെ കൃത്യമായ പരിശീലനം നൽകി രംഗത്തിറക്കും. സേവന പ്രവർത്തനങ്ങൾക്ക് കൃത്യമായ മുന്നൊരുക്കങ്ങളെടുക്കുന്നതായി നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ജാവേദ് മിയാൻദാദ്, ഷാജി ചുനക്കര, ഇബ്രാഹീം കണ്ണങ്കാർ, നൗഷാദ് തൊടുപുഴ, അബ്ദുൽ ജലീൽ അബ്റാജ് എന്നിവർ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.