Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ ഹ​ജ്ജ് സേ​വ​നം;...

ത​നി​മ ഹ​ജ്ജ് സേ​വ​നം; ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ താ​മ​സി​ക്കു​ന്ന അ​സീ​സി​യ​യു​ടെ മാ​പ്പ് പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
Publication of Makkah Aziziyah Map by Thanima Volunteers
cancel
camera_alt

ത​നി​മ വ​ള​ണ്ടി​യ​ർ വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ മ​ക്ക അ​സീ​സി​യ മാ​പ്പി​ന്റെ പ്ര​കാ​ശ​നം ത​നി​മ സൗ​ദി പ്ര​സി​ഡ​ന്റ് എ.​ന​ജ്മു​ദ്ദീ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ജി​ദ്ദ: ത​നി​മ സാം​സ്കാ​രി​ക​വേ​ദി വെ​സ്റ്റേ​ൺ പ്ര​വി​ശ്യ​യു​ടെ കീ​ഴി​ലു​ള്ള ഹ​ജ്ജ് വ​ള​ണ്ടി​യ​ർ സേ​വ​ന​ത്തി​നു സ​ഹാ​യ​ക​മാ​കു​ന്ന ആ​ദ്യ മാ​പ്പ് പു​റ​ത്തി​റ​ക്കി. ഇ​ന്ത്യ​ൻ ഹാ​ജി​മാ​ർ കൂ​ടു​ത​ലാ​യി താ​മ​സി​ക്കു​ന്ന മ​ക്ക അ​സീ​സി​യ മാ​പ്പി​ന്റെ പ്ര​കാ​ശ​നം ത​നി​മ സൗ​ദി പ്ര​സി​ഡ​ന്റ് എ. ​ന​ജ്മു​ദ്ദീ​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഹാ​ജി​മാ​രു​ടെ താ​മ​സ സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൈ​റ്റ് സ​ർ​വേ ന​ട​ത്തി​യാ​ണ് അ​സീ​സി​യ മാ​പ്പ് ത​യാറാ​ക്കി​യ​ത്. മി​നാ മാ​പ്പും ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്ന് ഹ​ജ്ജ് വ​ള​ണ്ടി​യ​ർ വിം​ഗ് അ​റി​യി​ച്ചു. ഹ​ജ്ജ് വ​ള​ണ്ടി​യ​ർ സേ​വ​ന​ത്തി​നെ​ത്തു​ന്ന ആ​ർ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന​താ​ണ് ഈ ​മാ​പ്പു​ക​ൾ. പ​രി​ശീ​ല​നം നേ​ടി​യ നാ​ന്നുറി​ലേ​റെ ത​നി​മ വ​ള​ണ്ടി​യ​ർ​മാ​രാ​ണ് മി​ന​യി​ൽ സേ​വ​ന​ത്തി​നു​ണ്ടാ​കു​ക. പു​ണ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ സേ​വ​ന​ത്തി​നെ​ത്തു​ന്ന വ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് മാ​പ്പ് റീ​ഡി​ങ്ങി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും. വ​ള​ണ്ടി​യ​ർ​മാ​രെ വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് ഹാ​ജി​മാ​ർ​ക്ക് നേ​രി​ടാ​നി​ട​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ല​ട​ക്കം പ​രി​ശീ​ല​നം ന​ൽ​കു​ക​യെ​ന്ന് ഹ​ജ്ജ് വ​ള​ണ്ടി​യ​ർ കോ​ഓഡി​നേ​റ്റ​ർ മു​നീ​ർ ഇ​ബ്രാ​ഹിം അ​റി​യി​ച്ചു. അ​സീ​സി​യ മാ​പ്പ് പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ ത​നി​മ വെ​സ്റ്റേ​ൺ പ്ര​വി​ശ്യ പ്ര​സി​ഡ​ന്റ് ഫ​സ​ൽ കൊ​ച്ചി, ത​നി​മ ഹ​ജ്ജ് സെ​ൽ അം​ഗം സി.​എ​ച്ച്. ബ​ശീ​ർ, ഹ​ജ്ജ് വ​ള​ണ്ടി​യ​ർ സ​ർ​വിസ് ലോ​ജി​സ്റ്റി​ക്സ് കോ​ഓഡി​നേ​റ്റ​ർ കു​ട്ടി മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JeddahThanima Cultural CenterHajj Volunteer Service
News Summary - Hajj Volunteer Service
Next Story