ഹജ്ജ് സേവന രംഗത്ത് കർമ നിരതരായി ഐ.സി.എഫ്, ആർ.എസ്.സി വളന്റിയർ കോർ
text_fieldsമക്ക: മക്കയിൽ സേവന നിരതരായി ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർ കോർ ടീം സജീവം. നാഷനൽ ഹജ്ജ് വളണ്ടിയർ കോറിന്റെ കീഴിൽ പ്രത്യേക കോർ കമ്മിറ്റി രൂപവത്കരിച്ചാണ് മക്കയിൽ സേവന പ്രവർത്തനം ക്രോഡീകരിക്കുന്നത്. കോർ കമ്മിറ്റിക്ക് കീഴിൽ സ്വീകരണം, ദഅവ, അഡ്മിൻ, മെഡിക്കൽ, ഫുഡ്, ട്രാവൽ, അസീസിയ ക്യാമ്പ്, ട്രെയിനിങ്, ഹെല്പ് ഡസ്ക് എന്നീ വകുപ്പുകളിലായി പ്രത്യേക സമിതികൾ പ്രവർത്തിക്കുന്നുണ്ട്. പതിനഞ്ചു ഏരിയകളിലായി അഡ്മിൻമാരുടെ നേതൃത്വത്തിൽ വളന്റിയർമാരെ സേവനരംഗത്ത് സജ്ജരാക്കുന്നു. ഹാജിമാരുടെ ഹജ്ജിന്റെ കർമപരമായ സംശയങ്ങൾ ദഅവ സമിതിയിലൂടെ പരിഹാരം കാണാൻ അവസരം നൽകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക് ഹാജിമാരുടെ സഹായത്തിനായി നിലകൊള്ളുന്നു. ആരോഗ്യപരമായ വിഷയങ്ങൾക്ക് പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തന രംഗത്തുണ്ട്. സ്വീകരണ സമിതിയുടെ നേതൃത്വത്തിൽ മുസല്ല അടങ്ങിയ പ്രത്യേക കിറ്റ് നൽകിയാണ് ഹാജിമാരെ സ്വീകരിക്കുന്നത്. ട്രൈനിങ് സമിതിയുടെ നേതൃത്വത്തിൽ വളണ്ടിയർമാരെ പ്രത്യേക പരിശീലനം നൽകിയാണ് മക്കയിലെ പ്രധാന സേവന മേഖലകളിൽ പ്രവർത്തനങ്ങൾ കോഡിനേഷൻ ചെയ്യുന്നതെന്ന് സംഘാടകർ അറിയിച്ചു. ഐ.സി.എഫ്, ആർ.എസ്.സി വളണ്ടിയർകോർ ഭാരവാഹികൾ: ഹനീഫ് അമാനി (വളണ്ടിയർ കോർ ചെയ.), ജമാൽ കക്കാട് (കോഓഡിനേറ്റർ), അനസ് മുബാറക് (ക്യാപ്റ്റൻ), ശിഹാബ് കുറകത്താണി (ചീഫ് അഡ്മിൻ), ഷാഫി ബാഖവി (നാഷനൽ കോഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.