ഒന്നാംഘട്ട ഹജ്ജ് വളന്റിയർ പരിശീലനം നടത്തി
text_fieldsദമ്മാം: 'തണലായി ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ’ ഹാജിമാർക്ക് സേവനം ചെയ്യുന്ന ഹജ്ജ് വളന്റിയർമാർക്കുള്ള ഒന്നാം ഘട്ട പരിശീലനം നടത്തി. ഐ.സി.എഫ്-ആർ.എസ്.സി. ഹജ്ജ് വളന്റിയർമാർ ഹാജിമാർക്ക് മിനയിൽ സേവനങ്ങൾ നൽകും. സൗദിയിലെ വിവിധ സെൻട്രൽ, സോൺ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടങ്ങളിലായിനടന്ന പ്രത്യേക പരിശീലനം പൂർത്തീകരിച്ച വളന്റിയർമാരാണ് മിനയിലേക്ക് സേവനത്തിനെത്തുന്നത്.
മിനായിൽ 300 പോയന്റുകളിൽ നിരന്തര സേവനം ലഭ്യമാവും. ടെന്റിൽനിന്ന് ജംറയിലേക്കും തിരിച്ചും കാൽനടയായി പോകുന്ന ഹാജിമാർക്ക് ഇലക്ട്രിക്ക് വീൽ ചെയർ സംവിധാനമടക്കം സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വഴി തെറ്റി പ്രയാസപ്പെടുന്ന തീർഥാടകരെ തിരിച്ചു ടെന്റുകളിലെത്തിക്കുന്നതിനും ആവശ്യമായ മെഡിക്കൽ സഹായങ്ങൾ ചെയ്തു കൊടുക്കാനും പ്രത്യേക സംഘങ്ങളായി വളന്റിയർ ടീമുകൾ രംഗത്തുണ്ടാവും.
ആദ്യ ഹാജിമാർ വന്നത് മുതൽ മക്കയിലും മദീനയിലും ജിദ്ദയിലും ഐ.സി എഫ് -ആർ.എസ്.സി. ഹജ്ജ് വളന്റിയർമാരുടെ സേവന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഐ.സി.എഫ്. ഹാളിൽനടന്ന സംഗമത്തിൽ മുഹമ്മദ് കുഞ്ഞി അമാനി, അബ്ബാസ് തെന്നല എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. രജിസ്ട്രേഷൻ നടപടികൾക്ക്, ജാഫർ സ്വാദിഖ് തൃശൂർ,സബൂർ കണ്ണൂർ, നിയാസ് ചാലക്കുടി, ആസിഫലി വെട്ടിച്ചിറ,സഗീർ പറവൂർ എന്നിവർ നേതൃത്വം നൽകി. ശംസുദ്ദീൻ സഅദി അധ്യക്ഷത വഹിച്ചു. അർഷാദ് കണ്ണൂർ സ്വാഗതവും, മുനീർ തൊട്ടട നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.