ഹാജിമാർക്ക് തണലായി മലയാളി വളൻറിയർമാർ
text_fieldsമക്ക: 42 ഡിഗ്രിക്ക് മുകളിലായിരുന്നു ജുമുഅ ദിവസം മക്കയിലെ ചൂട്. അവധിദിവസം സേവനത്തിനായി മാറ്റിവെച്ച മലയാളി സന്നദ്ധ വളൻറിയർമാർ കത്തുന്ന ചൂടിൽ ഹാജിമാർക്ക് തണലായി. ഒന്നര ലക്ഷത്തിനു മുകളിലെത്തിയ ഇന്ത്യൻ ഹാജിമാരെ ഹറമിൽ എത്തിക്കാനും തിരികെ റൂമിൽ എത്തിക്കാനും ആയിരത്തോളം വരുന്ന ഇന്ത്യൻ ഹജ്ജ് മിഷൻ ഓഫിസർമാർ മതിയായിരുന്നില്ല. ഇത് കണക്കിലെടുത്ത് നേരത്തെതന്നെ വിവിധ സന്നദ്ധസംഘടന വളൻറിയർമാരെ പ്രത്യേക നിർദേശം നൽകി.
ഹറമിനു പരിസരത്തെ ബസ് സ്റ്റേഷനുകളിൽ സേവനത്തിന് ഇറക്കിയിരുന്നു. വഴി തെറ്റുന്ന ഹാജിമാർക്ക് വഴി കാണിച്ചു ഓരോ ബ്രാഞ്ചുകൾക്കനുസരിച്ച് ഹാജിമാരെ ബസുകളിൽ കയറിയും വളൻറിയർമാർ ചൂടിനെ വകവെക്കാതെ സേവനം നടത്തി. കെ.എം.സി.സി ആണ് ഏറ്റവും കൂടുതൽ വളൻറിയർമാരെ സേവനത്തിന് എത്തിച്ചത്. ഫ്രറ്റേണിറ്റി, തനിമ, നവോദയ, ഒ.ഐ.സി.സി, വിഖായ, രിസാല തുടങ്ങി വിവിധ മലയാളി സന്നദ്ധ സംഘടന പ്രവർത്തകരുടെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വളൻറിയർ സംഘങ്ങളാണ് ഫ്രൈഡേ ഓപറേഷനിൽ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം രംഗത്തിറങ്ങിയത്. ഇവരുടെ സേവനം ഹാജിമാർക്ക് ഏറെ ആശ്വാസവും സഹായവുമായി. അവസാന ഹാജിയും സുരക്ഷിതമായി റൂമുകളിൽ എത്തിച്ചതിന് ശേഷമാണ് വളൻറിയർമാർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.