ഹജ്ജ്: വിവിധ രാജ്യങ്ങളും സംഘടനകളും സ്വാഗതം ചെയ്തു
text_fieldsജിദ്ദ: ഇത്തവണ ഹജ്ജിന് 60,000 ആഭ്യന്തര തീർഥാടകർക്ക് പരിമിതപ്പെടുത്താനുള്ള സൗദി തീരുമാനത്തെ വിവിധ രാജ്യങ്ങളും സംഘടനങ്ങളും ദേശീയ അന്തർദേശീയ വ്യക്തികളും സ്വാഗതം ചെയ്തു.
യു.എ.ഇ, ബഹ്റൈൻ, ഖത്തർ എന്നീ രാജ്യങ്ങളും ഒ.െഎ.സി, മുസ്ലിം വേൾഡ് ലീഗ്, ജി.സി.സി കൗൺസിൽ, സൗദി ഉന്നത പണ്ഡിത കൗൺസിൽ എന്നീ സംഘടനകളും ഇൗജിപ്ത് മുഫ്തി, ഇരുഹറം കാര്യാലയ മേധാവി തുടങ്ങിയ പ്രമുഖരുമാണ് തീരുമാനം സ്വാഗതം ചെയ്തത്.
കോവിഡ് മുൻകരുതലായി രാജ്യത്തിനകത്തെ പൗരന്മാർക്കും വിദേശികൾക്കും പരിമിതപ്പെടുത്തിയ തീരുമാനത്തെ സൗദി ഉന്നത പണ്ഡിത കൗൺസിൽ സ്വാഗതം ചെയ്തു.
ആരോഗ്യസുരക്ഷ പാലിക്കൽ മതം നിഷ്കർഷിക്കുന്നതാണെന്നും വലിയ സംഗമങ്ങൾ രോഗപ്പകർച്ചക്ക് കാരണമാകുമെന്നും കൗൺസിൽ പറഞ്ഞു. പകർച്ചവ്യാധിയിൽനിന്ന് മോചനമുണ്ടാകുന്നതു വരെ ആളുകളുടെ എണ്ണം കുറച്ചുള്ള സംഗമമാണ് മാതൃകയും പരിഹാരവും. തീരുമാനം ഉത്തരവാദിത്തബോധത്തോടെയാണെന്നും കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
തീരുമാനം സ്വാഗതം ചെയ്യുെന്നന്ന് യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങൾവ്യക്തമാക്കി. കോവിഡ് വ്യാപനം തടയാനുള്ള എല്ലാ നടപടികൾക്കും പിന്തുണയുണ്ടാകുമെന്നും അറിയിച്ചു.
ജി.സി.സി സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നാഇഫ് ഫലാഹ് അൽഹജ്റഫ് തീരുമാനത്തെ പ്രശംസിച്ചു. ഇസ്ലാമിക ശരീഅത്തിെൻറ ഉദ്ദേശ്യങ്ങൾക്കനുസൃതമായി, ആരോഗ്യ മുൻകരുതൽ നടപടികളിലൂടെ തീർഥാടകർക്കിടയിൽ പകർച്ചവ്യാധി പടരുന്നത് തടയാൻ സൗദി വലിയ ശ്രദ്ധയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകരുടെ ആരോഗ്യ സുരക്ഷക്ക് സൗദി കാണിക്കുന്ന താൽപര്യവും ശ്രദ്ധയും വ്യക്തമാക്കുന്നതാണ് തീരുമാനങ്ങളെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് ബിൻ അഹ്മദ് അൽഉതൈമീൻ പറഞ്ഞു.
കോവിഡ് വകഭേദം നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകളെ കുറക്കാനും ആഭ്യന്തര തീർഥാടകർക്ക് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. കോവിഡ് പൊട്ടിപുറപ്പെട്ട ഉടനെ എല്ലാവിധ മുൻകരുതലുമെടുത്ത ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് സൗദിയെന്നും അദ്ദേഹം പറഞ്ഞു.
മുൻകരുതൽ നടപടികളെ പിന്തുണക്കുെന്നന്ന് മുസ്ലിം വേൾഡ് ലീഗ് വ്യക്തമാക്കി. പകർച്ചവ്യാധിയിൽനിന്ന് എല്ലാ സുരക്ഷ മുൻകരുതലും സ്വീകരിക്കേണ്ടതിെൻറ അനിവാര്യത ഇസ്ലാമിക നിയമപാഠങ്ങൾ ഉൗന്നിപ്പറയുന്നുണ്ടെന്ന് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ പറഞ്ഞു. ഹജ്ജ്-ഉംറ തീർഥാടകരുടെ ആരോഗ്യ സുരക്ഷക്ക് സൗദി സ്വീകരിച്ച അസാധാരണമായ ആരോഗ്യ മുൻകരുതൽ നടപടികളെ സെക്രട്ടറി ജനറൽ പ്രശംസിച്ചു.
മറ്റെല്ലാ പരിഗണനകൾക്കും മുകളിലാണ് തീർഥാടകരുടെ സുരക്ഷയെന്ന് കാണിക്കുന്നതാണ് തീരുമാനങ്ങളെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. മുൻകരുതൽ നടപടികൾ തുടരുന്നതിനാലും തീർഥാടകരെ എണ്ണം കുറക്കാനും ഹജ്ജ് ആഭ്യന്തര തീർഥാടകർക്ക് പരിമിതപ്പെടുത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. തീർഥാടകരെ സ്വീകരിക്കാൻ ഇരുഹറമുകളും സജ്ജമാണെന്നും കാര്യാലയ മേധാവി പറഞ്ഞു.
സേവനത്തിന് 178 സ്ഥാപനങ്ങൾ
ജിദ്ദ: ഹജ്ജ് തീർഥാടകരുടെ സേവനത്തിന് 178 സ്ഥാപനങ്ങൾ. കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഹജ്ജ് തീർഥാടനം 60,000 ആഭ്യന്തര തീർഥാടകർക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാൻ വിപുലമായ സംവിധാനങ്ങളാണ് ഒരുക്കുന്നത്.
178 ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങൾ തീർഥാടകർക്ക് സേവനത്തിനായി ഇത്തവണയുണ്ടാകുമെന്ന് ഹജ്ജ്- ഉംറ ദേശീയ സമിതി അംഗം മുഹമ്മദ് ബിൻ യഹ്യ പറഞ്ഞു. ഉംറ സീസണിലെ ഒാരോ ഘട്ടത്തിലും ആരോഗ്യ മുൻകരുതൽ പാലിച്ച് തീർഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്താൻ സൗദി അറേബ്യ അതിതാൽപര്യമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.