Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​: കെട്ടിട...

ഹജ്ജ്​: കെട്ടിട ലൈസൻസ്​ അനുവദിക്കുന്നതിന്​​ നിശ്ചയിച്ച സമയപരിധി കഴിഞ്ഞു 

text_fields
bookmark_border

മക്ക: ഹജ്ജ്​ തീർഥാടകരെ താമസിപ്പിക്കുന്നതിന്​ കെട്ടിട ലൈസൻസ്​ അനുവദിക്കുന്നതിന്​​ നിശ്ചയിച്ച സമയപരിധി കഴിഞ്ഞതായി ഹജ്ജ്​ താമസ കെട്ടിട കമ്മിറ്റി മേധാവി എൻജിനീയർ മാസിൻ സിനാരി പറഞ്ഞു.  കഴിഞ്ഞ മുഹറം മുതലാണ്​ കെട്ടിട ലൈസൻസ്​ ഇഷ്യു ​ചെയ്യാൻ ആരംഭിച്ചത്. 
ഇൗ വർഷം 2698 ലൈസൻസ്​ ഇഷ്യൂ ചെയ്​തിട്ടുണ്ട്​.122343 തീർഥാടകരെ താമസിപ്പിക്കാനാവും. 

ഇതിൽ 42 കെട്ടിടം പുതിയതും 2656 എണ്ണം പഴയതുമാണ്​. 975 കെട്ടിടങ്ങൾ നിർമാണ ജോലികൾ പൂർത്തിയാകാൻ കാത്തിരിക്കയാണ്​. 
ഇൗ കെട്ടിടങ്ങളുടെ പണി പൂർത്തിയായാൽ അംഗീകൃത എൻജീനിയറിങ്​ കമ്പനികൾ പരിശോധിച്ച്​ ലൈസൻസ്​ നൽകുന്ന നടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ്​ കെട്ടിട സമിതി അധ്യക്ഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj
News Summary - hajj
Next Story