'ഹലാ ജിദ്ദ' പ്രവേശന ടിക്കറ്റ് വിതരണം യാംബുവിലും സജീവം
text_fieldsയാംബു: സൗദി ജനറൽ എന്റർടെയിമെന്റ് അതോറിറ്റിയുടെ അനുമതിയോടെ മീഡിയ വൺ ചാനൽ ജിദ്ദയിലെ 'ദി ട്രാക്ക്' ഗൗണ്ടിൽ ഒരുക്കുന്ന ഇന്ത്യൻ കാർണിവലിന്റെ പ്രവേശന ടിക്കറ്റ് വിതരണം യാംബുവിലും സജീവം. മീഡിയ വൺ യാംബു റിപ്പോർട്ടർ നിയാസ് യൂസുഫിന്റെ അധ്യക്ഷതയിൽ ചർച്ചായോഗം സംഘടിപ്പിച്ചു.
യാംബുവിലെ വിവിധ മേഖലയിലേക്കുള്ള ടിക്കറ്റുകളുടെ കൈമാറ്റം ചടങ്ങിൽ നടന്നു. മീഡിയവൺ, ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റി യാംബു ചെയർമാൻ അനീസുദ്ദീൻ ചെറുകുളമ്പ്, നൗഷാദ് വി മൂസ, ഷൗക്കത്ത് എടക്കര, ബഷീർ ലത്തീഫ് ആലപ്പുഴ, സുനിൽ ബാബു ശാന്തപുരം, സഫീൽ കടന്നമണ്ണ എന്നിവർ സംസാരിച്ചു.
യാംബു ടൗൺ ഭാഗത്തെ ടിക്കറ്റ് വിതരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം യാംബു ടൗൺ കോഓഡിനേറ്ററായ സഫീൽ കടന്നമണ്ണയിൽ നിന്ന് ടിക്കറ്റ് സ്വീകരിച്ച് ഡോ. സുമയ്യ ഫെബിൽ, ഡോ. മുഹമ്മദ് ഫെബിൽ എന്നിവർ നിർവഹിച്ചു. 'ഹലാ ജിദ്ദ'യുമായി ബന്ധപ്പെട്ട് യാംബുവിൽ വിശദവിവരങ്ങൾക്കും ടിക്കറ്റിനുമായി 050223486, 0591280599 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.