ഹംദർദ് യൂനിവേഴ്സിറ്റി അധികൃതരുമായി ചർച്ച നടത്തി
text_fieldsറിയാദ്: ഡൽഹി ഹംദർദ് യൂനിവേഴ്സിറ്റിയുടെ ഓഫ്ഷോർ കാമ്പസ് സൗദി അറേബ്യയിൽ സ്ഥാപിക്കാനുള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി അഡ്വ. ഹാരിസ് ബീരാൻ എം.പിയോടൊപ്പം സൗദിയിലെ ടി.പി.എം. ഗ്രൂപ് എം.ഡി. ഡോ. ടി.പി. മുഹമ്മദ് യൂനിവേഴ്സിറ്റി അധികാരികളെ നേരിൽ കണ്ടു.
വൈസ് ചാൻസലർ പ്രഫ. ഡോ. എം. അഫ്ഷർ ആലം, രജിസ്ട്രാർ ഡോ. എം.എ. സിക്കന്തർ, വകുപ്പ് മേധാവി ഡോ. എസ്. റൈസുദ്ദീൻ, പരീക്ഷ കൺട്രോളർ സയ്യിദ് സഊദ് അക്തർ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. സൗദി അറേബ്യയിൽ വിദേശ വിദ്യാഭാസ സാധ്യതകളെക്കുറിച്ചും ഓഫ് ലൈൻ-ഓൺലൈൻ പഠന, ഗവേഷണ പ്രവർത്തനങ്ങളുടെ വികസന സാധ്യതകളെക്കുറിച്ചും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.