മദീനയിൽ മരിച്ച മഹേഷ് കുമാറിെൻറ കുടുംബത്തിനുള്ള തുക കൈമാറി
text_fieldsജിദ്ദ: മദീനയിൽ റസ്റ്റാറൻറ് ജോലി ചെയ്തു വരുന്നതിനിടെ മരിച്ച ഉത്തർപ്രദേശ് സീതാപുർ സ്വദേശി മഹേഷ് കുമാറിെൻറ (34) കുടുംബത്തിന് അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ലഭിക്കാനുണ്ടായിരുന്ന സർവിസ് ആനുകൂല്യം അദ്ദേഹത്തിെൻറ വിധവക്ക് ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിഭാഗം മുഖേന കൈമാറി. ഇൗ വർഷം മാർച്ച് 19ന് കമ്പനിയുടെ അധീനതയിലുള്ള താമസസ്ഥലത്ത് ഹൃദയാഘാതം മൂലമാണ് മഹേഷ് കുമാർ മരിച്ചത്.
കോവിഡ് മൂലമുണ്ടായ നിയന്ത്രണം കാരണം കമ്പനി പ്രവർത്തിക്കാതിരിക്കുകയും തുടർനടപടികൾ നടക്കാതെയുമായതിനാൽ മൃതദേഹം മദീന കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. സോഷ്യൽ ഫോറം വളൻറിയർമാർ മുഖേന എസ്.ഡി.പി.ഐ ഉത്തർപ്രദേശ് സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി നടപടികൾ പൂർത്തിയാക്കി സെപ്റ്റംബർ 25നാണ് മൃതദേഹം സീതാപൂരിലെത്തിച്ച് സംസ്കരിച്ചത്. മഹേഷ് കുമാർ ജോലി ചെയ്തിരുന്ന മഹാറാതുൽ ഇസ്തിഖ്ദാം കമ്പനിയിൽ നിന്നും ലഭിക്കാനുണ്ടായിരുന്ന സർവിസ് ആനുകൂല്യത്തിെൻറ ചെക്ക് ഇന്ത്യൻ സോഷ്യൽ ഫോറം മദീന വെൽെഫയർ വളൻറിയർ അശ്റഫ് ചൊക്ലി ഏറ്റുവാങ്ങി.
ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ഇ.എം. അബ്ദുല്ല, നോർത്തേൺ സ്റ്റേറ്റ് പ്രസിഡൻറ് മുജാഹിദ് പാഷ, എക്സിക്യൂട്ടിവ് അംഗം സൽമാൻ അഹ്മദ് ലഖ്നോ, ഹംസ ഉമർ, മദീന ബ്ലോക്ക് പ്രസിഡൻറ് കെ.പി. മുഹമ്മദ് എന്നിവർ മുഖേന മഹേഷ് കുമാറിെൻറ ഭാര്യ സാവിത്രിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.