ഹറമൈൻ റെയിൽവേ സ്റ്റേഷന് സമീപം അഗ്നിബാധ
text_fieldsജിദ്ദ: സുലൈമാനിയയിലെ അൽഹറമൈൻ റെയിൽവേ സ്റ്റേഷനടുത്ത് കോൺട്രാക്റ്റിങ് കമ്പനിയുടെ ഒാഫിസുകളിൽ അഗ്നിബാധ. വ്യാഴാഴ്ച വൈകീട്ട് 5.30ഒാടെയാണ് സംഭവം.
സ്റ്റേഷനടുത്ത് പ്രവർത്തിച്ചിരുന്ന പോർട്ടബിൾ ഒാഫിസുകളിൽ തീപിടിത്തമുണ്ടാവുകയായിരുന്നെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് ബിൻ ഉസ്മാൻ അൽഖർനി പറഞ്ഞു.
ഉടനെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി തൊട്ടടുത്ത സ്ഥലങ്ങളിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കുകയും പൂർണമായും കെടുത്തുകയും ചെയ്തു. റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കീഴിലെ ഒരു കോൺട്രാക്റ്റിങ് കമ്പനിയുടെ ഏതാനും പോർട്ടബിൾ ഒാഫിസുകളാണ് അഗ്നിക്കിരയായതെന്ന് അൽഹറമൈൻ റെയിൽവേ ഒാഫിസ് വ്യക്തമാക്കി.
റെയിൽവേ സ്റ്റേഷന് കുറച്ച് അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. സിവിൽ ഡിഫൻസ് എത്തിയാണ് തീ നിയന്ത്രണവിേധയമാക്കിയത്.ജോലിക്കാരാരും ഇല്ലാത്ത സമയത്താണ് അഗ്നിബാധയുണ്ടായത്. ആളാപായമോ പരിക്കോ ഇല്ലെന്നും അൽഹറമൈൻ റെയിൽവേ ഒാഫിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.