തൊഴിലുടമയുടെ പീഡനം: മലയാളി നാടണഞ്ഞു
text_fieldsതൊഴിലുടമയുടെ പീഡനം: മലയാളി നാടണഞ്ഞുബുറൈദ: തൊഴിലുടമയുടെ പീഡനം മൂലം ദുരിതത്തിലായ മലയാളി സാമൂഹികപ്രവർത്തകരുടെ സഹായത്തിൽ നാട്ടിലേക്ക് മടങ്ങി. കായംകുളം കറ്റാനം സ്വദേശി അബ്ദുൽ ലത്തീഫ് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് നാടണഞ്ഞത്.
20 വര്‍ഷമായി അൽഖസീം പ്രവിശ്യയിലെ അൽറസിൽ ഹൗസ് ഡ്രൈവറായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചുനാളുകളായി തൊഴിൽ ഉടമ ഇദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയും ശമ്പളം പിടിച്ചുവെക്കുകയും ചെയ്തുവരുകയായിരുന്നു. ഇദ്ദേഹത്തിെൻറ ബന്ധുക്കൾ ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരുമായി ബന്ധപ്പെട്ടു. വിഷയത്തിൽ ഇടപെട്ട അൽറസ് സോഷ്യൽ ഫോറം ബ്രാഞ്ച് പ്രസിഡൻറ് ഷംനാദ് പോത്തൻകോട് ലേബർ കോടതിയിൽ പരാതി കൊടുത്തു. ഇതറിഞ്ഞ തൊഴിൽ ഉടമ ഒത്തുതീർപ്പിന് തയാറാവുകയും കോടതിക്ക് പുറത്ത് നടന്ന ചര്‍ച്ചയില്‍ മുഴുവൻ ശമ്പളവും വിമാന ടിക്കറ്റും ഫൈനൽ എക്സിറ്റും നൽകാൻ സമ്മതിക്കുകയും ചെയ്തു. തുടർന്ന് കോടതിയിൽ നൽകിയ കേസ് പിന്‍വലിച്ച് സോഷ്യൽ ഫോറം പ്രവർത്തകർക്ക് നന്ദിയും പറഞ്ഞ് അബ്ദുൽ ലത്തീഫ് കഴിഞ്ഞദിവസം റിയാദിൽനിന്ന് തിരുവനന്തപുരം വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.