മൂന്നു പതിറ്റാണ്ടിനുശേഷം ഹരിദാസ് അവിലോറ മടങ്ങുന്നു
text_fieldsജിദ്ദ: മൂന്നു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിൽ സജീവ കെ.എം.സി.സി പ്രവർത്തകനായിരുന്ന ഹരിദാസ് അവിലോറ മടങ്ങുന്നു. ഷാക്കിരീൻ സ്ട്രീറ്റ് ഏരിയ കെ.എം.സി.സി ട്രഷറർ, ആവിലോറ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ്, ജിദ്ദ കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡൻറ്, കോഴിക്കോട് ജില്ല കമ്മിറ്റി അംഗം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിച്ച ശേഷമാണ് ഹരിദാസ് നാടണയുന്നത്.
1978 മുതൽ ഇദ്ദേഹം സജീവ മുസ്ലിം ലീഗ് പ്രവർത്തകനാണ്. അന്നത്തെ മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡൻറായിരുന്ന ഇബ്രാഹീം സുലൈമാൻ സേട്ടിൽ നിന്നാണ് ഹരിദാസൻ പാർട്ടിയുടെ അംഗത്വം സ്വീകരിച്ചത്. കൊടുവള്ളി മണ്ഡലത്തിൽ കിഴക്കോത്ത് പഞ്ചായത്തിലെ ആവിലോറ സ്വദേശിയാണ് ഹരിദാസൻ. 1992ലാണ് പ്രവാസിയാകുന്നത്. ജിദ്ദയിൽ 29 വർഷമായി ഒരേ സ്പോൺസറുടെ കീഴിലാണ് ജോലി. കെ.എം.സി.സി പ്രവർത്തനങ്ങളുമായി നിരന്തരം സേവനങ്ങളിലേർപ്പെടുന്ന ഹരിദാസ് കോവിഡ് കാലത്ത് തെൻറ ഏരിയയിലെ റൂമുകളും ഫ്ലാറ്റുകളും കയറിയിറങ്ങി ജനങ്ങൾക്ക് ഭക്ഷണവും മരുന്നുമെത്തിക്കാൻ വിശ്രമമില്ലാതെ പരിശ്രമിച്ചിരുന്നു. നിഷയാണ് ഭാര്യ. മക്കൾ: നിമിഷ, സൂര്യ, അഭിനവ്. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകിയ യാത്രയയപ്പിൽ അഹമ്മദ് പാളയാട്ട് ഹരിദാസിന് ഉപഹാരം സമർപ്പിച്ചു. പ്ലസ് ടു പരീക്ഷയിൽ 97 ശതമാനം മാർക്ക് വാങ്ങി കൊച്ചിയിൽ ഉന്നതപഠനത്തിന് അവസരം ലഭിച്ച ഹരിദാസിെൻറ മകൾ സൂര്യയുടെ തുടർപഠനത്തിനുള്ള സഹായമായി ഒരുലക്ഷം രൂപ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി അദ്ദേഹത്തിന് കൈമാറി. അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ, സി.സി. കരീം, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, എ.കെ. ബാവ എന്നിവർ പങ്കെടുത്തു. നാട്ടിലെത്തിയാലും മുസ്ലിം ലീഗിെൻറ സജീവ അംഗമായി പ്രവർത്തന രംഗത്തുണ്ടാവുമെന്ന് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തിൽ ഹരിദാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.