ഹരീഖിലെ ഓറഞ്ച് ഫെസ്റ്റിലേക്ക് സന്ദർശക പ്രവാഹം
text_fieldsറിയാദ്: ഹരീഖിലെ ഓറഞ്ച് ഫെസ്റ്റിലേക്ക് സന്ദർശക പ്രവാഹം. ഒമ്പതാമത് മധുര നാരങ്ങ മേള ആരംഭിച്ച് മൂന്നു ദിവസം പിന്നിട്ടപ്പോൾ ഇതുവരെ എത്തിയത് 70,677 സന്ദർശകരാണ്. സ്വദേശികളും വിദേശികളുമടക്കം നൂറുക്കണക്കിനാളുകളാണ് മേള കാണാൻ എത്തിക്കൊണ്ടിരിക്കുന്നത്. 10 ദിവസം നീളുന്ന ഫെസ്റ്റിവൽ ഹരീഖ് ഗവർണറേറ്റ് അഗ്രികൾചറൽ സർവിസസ് കമ്പനിയാണ് സംഘടിപ്പിക്കുന്നത്.
കാർഷിക അനുഭവങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, പ്രാദേശിക ഉൽപന്നങ്ങളുടെ പ്രദർശനം എന്നിവ സമന്വയിപ്പിച്ച വിവിധ പരിപാടികളാണ് മേളയിലുള്ളത്. ഒരു വ്യതിരിക്ത വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഉത്സവത്തോടുള്ള പൊതുജനങ്ങളുടെ താൽപര്യം ഉയർത്തിക്കാട്ടുന്നതാണ് മേള. ജനപ്രിയ വിഭവങ്ങളും ഫെസ്റ്റിവലിൽ എത്തിയ സന്ദർശകർക്ക് ആസ്വദിക്കാൻ ഒരുക്കിയിട്ടുണ്ട്.
ഗാർഹിക വ്യവസായത്തിലേർപ്പെട്ട കുടുംബങ്ങൾക്ക് അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണം ചെയ്യുന്നതിനും 36 കോർണറുകൾ ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. പൈതൃക ഭവനങ്ങളുടെ ശൈലിയിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. സന്ദർശകരിൽനിന്ന് വലിയ ഡിമാൻഡ് ലഭിച്ച ജനപ്രിയ ഭക്ഷ്യ ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിന് ഫെസ്റ്റിവൽ വലിയ മത്സരത്തിനാണ് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.
ജനപ്രിയവും ആധുനികവുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിന്റെ അനുഭവം സന്ദർശകരിലുണ്ടാക്കുന്നതിന് ഇത് സഹായിച്ചു. മേളക്ക് അസാധാരണ അന്തരീക്ഷം പകരുകയും ചെയ്യുന്നു. പല തരത്തിലുള്ള പ്രശസ്തമായ ഭക്ഷണങ്ങൾ ഫെസ്റ്റിവലിലെ ഫാമിലി കോർണറിലുണ്ട്. ഷവർമ, ബർഗറുകൾ, ബലില, ഐസ്ക്രീം, മുന്തിരി ഇലകൾ, കുനാഫ, ഉരുളക്കിഴങ്ങുകൾ തുടങ്ങിയ ഭക്ഷണങ്ങൾക്ക് പുറമെ ഓറഞ്ച് ജ്യൂസ്, ബസ്ബൂസ, ഓറഞ്ച് കേക്ക്, വിവിധ തരം ചോക്ലറ്റ് തുടങ്ങി നിരവധി തരം മധുരപലഹാരങ്ങളും ജ്യൂസുകളും സന്ദർശകരുടെയും ഉത്സവ അതിഥികളുടെയും പ്രശംസ പിടിച്ചുപറ്റുന്നുണ്ട്.
ഹരീഖിലെ സ്ത്രീകൾ ഭക്ഷണങ്ങൾ അതിശയകരമായ രീതിയിൽ ഉൽപാദിപ്പിക്കുന്നതിലും പ്രദർശിപ്പിക്കുന്നതിലും മികവ് പുലർത്തുന്നുണ്ട്. അബായ, കൈകൊണ്ട് രൂപകൽപന ചെയ്ത തുണിത്തരങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ട്. ഇതെല്ലാം ഫാമിലി കോർണറിനെ ഉത്സവത്തിലെ ഏറ്റവും ജനപ്രിയ സ്ഥലമാക്കി മാറ്റിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.