Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസോഷ്യൽ മീഡിയയിലെ...

സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണ കേസിൽ​ സൗദിയിൽ തടവിലായ ഹരീഷ് മോചനം നേടി​ നാടണഞ്ഞു

text_fields
bookmark_border
സോഷ്യൽ മീഡിയയിലെ വിദ്വേഷ പ്രചാരണ കേസിൽ​ സൗദിയിൽ തടവിലായ ഹരീഷ് മോചനം നേടി​ നാടണഞ്ഞു
cancel

ദമ്മാം: കഅ്​ബയേയും സൗദി ഭരണാധികാരി സൽമാൻ രാജാവിനേയും മോശമായി ചിത്രീകരിച്ച്​ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കുറ്റത്തിന്​ ജയിലിലായിരുന്ന കർണാടക, ബീജാദി സ്വദേശി ഹരീഷ്​ സഞ്​ജീവന ബംഗേര (34) ജയിൽ മോചിതനായി നാട്ടിലെത്തി. രണ്ട്​ വർഷത്തെ ജയിൽ വാസത്തിന്​ ശേഷം ഇന്ത്യൻ എംബസി അടക്കമുള്ള അധികാരികളുടെ ഇടപെടലുകളിലൂടെയാണ്​ മോചനം നേടി കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്ന്​ ഖത്തർ എയർവേയ്​സ്​ വിമാനത്തിൽ നാട്ടിലേക്ക്​ തിരിച്ചത്​.

ബാംഗളുരു വിമാനത്താവളത്തിൽ എത്തിയ ഇയാളെ ഭാര്യയും മകളും ചേർന്ന്​ സ്വീകരിച്ചു. രണ്ട്​ വർഷം​ മുമ്പാണ്​ കേസിനാസ്​പദമായ സംഭവം. അൽഅഹ്​സയിലെ ഒരു കാർട്ടൺ നിർമാണ കമ്പനിയിൽ ജോലി ചെയ്​തിരുന്ന ഹരീഷി​െൻറ ഫേസ്​ബുക്ക്​ പേജിൽ കഅ്​ബയുടെ വികൃതമാക്കപ്പെട്ട ചിത്രമുൾപ്പടെയുള്ള പോസ്​റ്റ്​ പ്രത്യക്ഷപ്പെടുകയായിരുന്നു. ഈ പോസ്​റ്റ്​ നിമിഷങ്ങൾകൊണ്ട്​ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

നിരവധി പേർ ഇയാളെ നേരിൽ വിളിച്ച്​ പോസ്​റ്റ്​ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. തനിക്ക്​ തെറ്റുപറ്റിയതാ​െണന്നും ക്ഷമിക്കണമെന്നും അഭ്യർഥിച്ചുകൊണ്ട്​ ഇയാൾ പിന്നീട്​ ഫേസ്​ബുക്കിൽ മാപ്പപേക്ഷ പോസ്​റ്റ്​ ചെയ്​തു. എന്നാൽ അപ്പോഴേക്കും ആദ്യ പോസ്​റ്റ്​ ​സൗദിയിലെ പൊലീസി​െൻറ പ്രത്യേക അന്വേഷണ സംഘത്തി​െൻറ ശ്രദ്ധയിൽപെടുകയും രാജ്യ നിയമ ലംഘിച്ച കുറ്റത്തിന്​ അറസ്​റ്റ്​ ചെയ്​ത്​ ജയിലടക്കുകയുമായിരുന്നു.

എന്നാൽ ഇയാളല്ല കുറ്റം ചെയ്​തതെന്നും ഫേസ്​ബുക്ക്​ അകൗണ്ട്​​ ഹാക്ക്​ ചെയ്​ത്​ മറ്റ്​ രണ്ട്​ പേർ മുൻവൈരാഗ്യം തീർക്കാൻ അധിക്ഷേപ പോസ്​റ്റുണ്ടാക്കി​ പോസ്​റ്റുചെയ്യുകയുമായിരുന്നു എന്ന്​​ ഹരീഷിന്‍റെ കുടുംബം വാദിച്ചു. ഭാര്യ സുമന ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിക്ക്​ കത്തയച്ചു. അതി​െൻറ അടിസ്ഥാനത്തിൽ​ സാമൂഹിക പ്രവർത്തകരെ ഉപയോഗിച്ച്​ ഇന്ത്യൻ എംബസി ഇടപെടലുകൾ നടത്തുകയായിരുന്നു​. ഇതിനിടെ ഹരീഷി​െൻറ ഫേസ്​ബുക്ക്​ അകൗണ്ട്​ ഹാക്ക്​ ചെയ്​ത കുറ്റത്തിന്​ രണ്ട്​ പേരെ കർണാടക ഉഡുപ്പി പൊലീസ്​ അറസ്​റ്റ്​ ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്​തു.

ഈ രേഖകൾ ഹരീഷി​െൻറ ഭാര്യ ഇന്ത്യൻ എംബസിക്ക്​ ​ൈകമാറിയിരുന്നു. ഈ രേഖകൾ ഹരീഷി​െൻറ മോചനം കുറേക്കൂടി എളുപ്പത്തിൽ സാധ്യമാക്കി​. ജയിൽ മോചിതനായ ഹരീഷിന്​​ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്​ നൽകിയത്​ ദമ്മാമിലെ മംഗളുരു അസോസിയേഷന്​ വേണ്ടി പ്രസിഡൻറ്​ ഷരീഫ്​ കർക്കേലയാണ്​​. പ്രശ്​നത്തി​െൻറ തുടക്കത്തിൽ തന്നെ ഇൗ കേസിൽ ഇടപെട്ട്​ മോചനത്തിന്​ ശ്രമിക്കണമെന്ന്​ കർണാടക കുന്ദപുരയിലുള്ള നുസ്​റത്തുൽ മസാക്കീൻ എന്ന സംഘടന തന്നെ ബന്ധപ്പെട്ടിരുന്നതായും ഷരീഫ്​ 'ഗൾഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു. കേസിനാവശ്യമായ തുടർപ്രവർത്തനങ്ങൾ നടത്തിയതും എംബസിയിൽ നിന്ന്​ ഒൗട്ട്​പാസ്​ ഉൾപ്പടെയുള്ള രേഖകൾ ശരിയാക്കിയതും സാമൂഹിക പ്രവർത്തകരായ മണിക്കുട്ടനും മഞ്​ജുമണിക്കുട്ടനുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HARISHSaudi Arabia
News Summary - Harish released from prison in Saudi Arabia
Next Story