ഹസ ഒ.ഐ.സി.സി കോൺഗ്രസ് സ്ഥാപകദിനം ആഘോഷിച്ചു
text_fieldsഅൽഅഹ്സ: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ 138ാമത് സ്ഥാപകദിനം അൽഅഹ്സ ഒ.ഐ.സി.സി കമ്മിറ്റി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ വന്ദേമാതരം ആലാപനത്തോടെ പരിപാടിക്ക് തുടക്കമായി. കേക്ക് മുറിച്ചും കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ഗെയിം മത്സരങ്ങളാലും വിവിധയിനം സംഗീത കലാവിരുന്നൊരുക്കിയും ആഘോഷ പരിപാടികൾ വർണാഭമായി. 1885ലെ പ്രഥമ പ്രസിഡന്റ് ഡബ്ല്യൂ.സി. ബാനർജി മുതൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെ വരെയുള്ള മുഴുവൻ അധ്യക്ഷന്മാരുടെയും ചിത്രപ്രദർശനം ഒരുക്കി.
സാംസ്കാരിക സമ്മേളനം ഒ.ഐ.സി.സി യൂത്ത് വിങ് ജനറൽ സെക്രട്ടറി അർശദ് ദേശമംഗലം ഉദ്ഘാടനം ചെയ്തു. കൺവീനർ കൊല്ലം നവാസ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ഭരണത്തിലൂടെ രാജ്യത്ത് സ്ഥാപിതമായ ഒട്ടുമിക്ക പൊതുമേഖല സ്ഥാപനങ്ങളും തങ്ങളുടെ അഭ്യുദയകാംക്ഷികളായ ഏതാനും കോർപറേറ്റ് മുതലാളിമാർക്ക് വിൽപന നടത്തിക്കൊണ്ടിരിക്കുന്ന വർത്തമാനകാല ഫാഷിസ്റ്റ് ഭരണകൂടം ഇന്ത്യ രാജ്യത്ത് രണ്ടുതരം പൗരന്മാരെ സൃഷ്ടിച്ച് വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയാണെന്നും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനാധിപത്യ മതേതര മൂല്യ സംരക്ഷണങ്ങൾക്കായി രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്നും അർശദ് പറഞ്ഞു.
ശാഫി കുദിർ, ഷമീർ പനങ്ങാടൻ, റീഹാന നിസാം, സബീന അഷ്റഫ്, റഫീഖ് വയനാട് എന്നിവർ സംസാരിച്ചു. നിസാം വടക്കേകോണം സ്വാഗതവും അഫ്സൽ തിരൂർക്കാട് നന്ദിയും പറഞ്ഞു.
കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തോടൊപ്പം ‘ഇവ് -22’ എന്ന പേരിൽ ക്രിസ്മസ് പുതുവത്സരാഘോഷവും സംഘടിപ്പിച്ചിരുന്നു. ജവഹർ ബാലമഞ്ച് പ്രവർത്തകരായ ആദിൽ നൗഷാദ്, അഫ്സൽ അഷ്റഫ്, തൻസീൽ ഷമീർ, ആലിയ അനീസ്, ഷെസ ഫൈസ, ജസ്മിൽ പനങ്ങാടൻ, നിയമോൾ, ഇഹ്സാൻ ദാവൂദ്, പ്രാർഥന, ബാസിം, ഫൈസ ഫസൽ, ഗോഡ്വീന, ക്രിസ്റ്റീന, ക്രിസ്റ്റോ തോജൊ, ക്രിസ്ജൊ, ഗോഡ്വിൻ ഷിജോ, ഷൈമ അസിൽ, ഇയാദ് ദാവൂദ് എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ക്രിസ്മസ് കരോളും ബിൻസിയും റീഹാന നിസാമും ഒരുക്കിയ പുൽക്കൂടും ക്രിസ്മസ് ട്രീയുമെല്ലാം നെസ്റ്റോ ഹാളിൽ തടിച്ചുകൂടിയവർക്ക് വേറിട്ട അനുഭവമായി.
റീഹാന നിസാം, ബിൻസി, അഷ്റഫ് കരുവത്ത്, ഷാനി ഓമശ്ശേരി, റഷീദ് വരവൂർ, ഡോ. ദാവൂദ്, മൊയ്തു അടാടി, സെബാസ്റ്റ്യൻ, മുരളി സനാഇയ്യ, ബിനു കൊല്ലം, ഗീതാ ഷാജി, നജ്മ അഫ്സൽ, മഞ്ജു നൗഷാദ്, അശ്വതി സുകു, ജ്വിൻറിമോൾ, ഷൈല അനീസ്, അഹമ്മദ് കോയ, ഫ്രെഡിറ്റ് പൊഴിയൂർ, സുധീരൻ കാഞ്ഞങ്ങാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ദേശീയഗാനാലാപനത്തോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.