എസ്.ഐ.സി റാബിഖ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു
text_fieldsകുഞ്ഞിക്കോയ തങ്ങൾ, അബ്ദുൽ സലീം പുല്ലാളൂർ, വീരാൻകുട്ടി ഒറ്റപ്പാലം, മൊയ്തുപ്പ മേൽമുറി
റാബിക്: സമസ്ത ഇസ്ലാമിക് സെൻറർ (എസ്.ഐ.സി) റാബിഖ് സെൻട്രൽ കമ്മിറ്റി നിലവിൽ വന്നു. 'അണിചേരാം ഈ സംഘശക്തിയിൽ' എന്ന പേരിൽ എസ്.ഐ.സി സൗദി ദേശീയതലത്തിൽ സംഘടിപ്പിച്ച അംഗത്വ കാമ്പയിൻ അടിസ്ഥാനമാക്കിയാണ് കമ്മിറ്റി നിലവിൽ വന്നത്. കമ്മിറ്റി തെരഞ്ഞെടുപ്പ് ചടങ്ങ് കുഞ്ഞിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഹംസ ഫൈസി കാളികാവ് അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി നേതാക്കളായ അബൂബക്കർ ദാരിമി ആലംപാടി, സലീം നിസാമി ജിദ്ദ തുടങ്ങിയവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സലീം മണ്ണാർക്കാട്, ഹംസ എൻ.ഐ.ടി മുക്കം എന്നിവർ സംസാരിച്ചു.
അബ്ദുൽ സലീം പുല്ലാളൂർ സ്വാഗതവും വീരാൻകുട്ടി ഒറ്റപ്പാലം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കുഞ്ഞിക്കോയ തങ്ങൾ (ചെയർ.), അബ്ദുൽകരീം പോത്തുകല്ല്, അബ്ദുൽ ഗഫൂർ ചേലേമ്പ്ര, നിസാം വെട്ടത്തൂർ (വൈ. ചെയർ.), അബ്ദുൽസലീം പുല്ലാളൂർ (പ്രസി.), ഹംസ ഫൈസി കാളികാവ്, അബ്ദുൽഖാദർ പാങ്ങ്, സക്കീർ നടുത്തൊടി (വൈ. പ്രസി.), വീരാൻകുട്ടി ഒറ്റപ്പാലം (ജന. സെക്ര.), ഹംസ എൻ.ഐ.ടി മുക്കം (വർക്കിങ് സെക്ര.), ഫഹദ് മലപ്പുറം (ഓർഗ. സെക്ര.), നിസാം വിളയിൽ, അബ്ദുൽ ഗഫൂർ പള്ളിയാളി, ആരിഫ് വെട്ടം കുലൈസ് (ജോ. സെക്ര.), മൊയ്തുപ്പ മേൽമുറി (ട്രഷ.). മുഹമ്മദലി മുസ്ലിയാർ കിലയ്യ, അബ്ദുൽ റഊഫ് വിളയിൽ, അബൂബക്കർ മുസ്ലിയാർ സുലൈബ്, അബ്ദുറഹീം തങ്ങൾ, അബ്ദുൽ അസീസ് മണ്ണാർക്കാട് ഖുലൈസ് (അഡ്വൈ. ബോർഡ് അംഗങ്ങൾ).
അബ്ദുൽ ഹാഫിസ് ഒളമതിൽ, ഷംസീർ മമ്പാട്, മുസ്തഫ ദാരിമി ഒറവംപുറം, അഷ്കർ അലി ഫൈസി മാളിയേക്കൽ, അബ്ദുൽ അസീസ് കണ്ണൂർ, ശരീഫ് ഫൈസി മേലാറ്റൂർ, മുസ്തഫ വലിയപറമ്പ്, മൂസകുട്ടി വാഴയൂർ, ഫിറോസ് കാസർകോട്, റഫീഖ് ഫറോക്ക്, സലാഹുദ്ദീൻ വാഫി വെണ്ണക്കോട്, തൗഹാദ് മേൽമുറി, അബ്ദുൽ ഗഫൂർ ചേലേമ്പ്ര, ഹിഷാം മേലാറ്റൂർ സുലൈഫ്, അസ്ഹർ കാടപ്പടി, മുഹമ്മദ് റിയാസ് വണ്ടൂർ, അബ്ദുൽ നാസർ ഫറോക്ക്, സലാഹുദ്ദീൻ വിളയിൽ, അബ്ദുൽ ഖാദർ പാങ്ങ്, ഹംസ എൻ.ഐ.ടി മുക്കം (കൺവീനർമാർ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.