ജുബൈൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളെ ആദരിച്ചു
text_fieldsജുബൈൽ: ജുബൈൽ കേരള പാരൻറ്സ് ഫോറത്തിെൻറ ആഭിമുഖ്യത്തിൽ ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിൽനിന്നും സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടി വിജയിച്ച 35ലധികം വിദ്യാർഥികൾക്ക് അവാർഡും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. നൗഷാദ് അലി, അംജത്, സനിൽകുമാർ, അബ്ദുൽ ഖാദിർ, ആയിശ തസിം, ഫക്രുദ്ദീൻ, സാറാഭായ്, യു.എ. റഹീം, പി.കെ. നൗഷാദ്, നൂഹ് പാപ്പിനിശ്ശേരി, സഫയർ മുഹമ്മദ്, നിസാം യാക്കൂബ്, എൻ.എം. സുബൈർ, ജയൻ തച്ചമ്പാറ, അഷ്റഫ് മൂവാറ്റുപുഴ, ഉമേഷ് കളരിക്കൽ, അഷ്റഫ് കൊടുങ്ങല്ലൂർ, സതീഷ് കുമാർ, എൻ.പി. റിയാസ്, ഷാജഹാൻ മനക്കൽ, സലിം ആലപ്പുഴ, ഡോ. സാബു, സലിം കടലുണ്ടി, ബാപ്പു തേഞ്ഞിപ്പലം, മുഫീദ്, ഹബീബ് മേലേവീട്ടിൽ, ബൈജു അഞ്ചൽ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന രണ്ടാം ഘട്ട ചടങ്ങിൽ മുൻ പ്രിൻസിപ്പൽ ഡോ. സഇൗദ് ഹമീദ് മുഖ്യാതിഥിയായിരുന്നു.
പി.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. മാനേജിങ് കമ്മിറ്റി ചെയർമാൻ ഡോ. ഇർഫാൻ ഖാൻ, സലിം ഖാൻ, ശിവപാൽ, വിമൽ പട്ടേൽ, അബ്ദുൽ റഉൗഫ്, നിസാം യാക്കൂബ്, സഫയർ മുഹമ്മദ്, നൂഹ് പാപ്പിനിശ്ശേരി, ജയൻ തച്ചമ്പാറ എന്നിവർ സംസാരിച്ചു. നജീബ് വക്കം നിയന്ത്രിച്ചു. ആയിഷ സഫയർ, അർമാൻ സിറാജ് എന്നിവർ അവതാരകരായിരുന്നു. സുബൈർ നടുത്തൊടി മണ്ണിൽ സ്വാഗതവും ലിബി ജെയിംസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.