വിദ്യാഭ്യാസ മേന്മ പുരസ്കാരം ചിതറയിൽ കൈമാറി
text_fieldsറിയാദ്: കേളി കലാ സാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷംതോറും വിതരണം ചെയ്യുന്ന വിദ്യാഭ്യാസ മേന്മ പുരസ്കാര വിതരണം കൊല്ലം ജില്ലയിലെ ചിതറയിൽ നടന്നു. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ഉമ്മുൽ ഹമാം ഏരിയ അംഗമായ കെ.എസ്. ഷിബുവിെൻറ മകൾ സ്നേഹക്കാണ് പുരസ്കാരം കൈമാറിയത്. ചിതറയിൽ സ്നേഹയുടെ വീട്ടിൽ നടന്ന ചടങ്ങിൽ സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം കരകുളം ബാബുവാണ് പുരസ്കാരം കൈമാറിയത്.
കേരള പ്രവാസി സംഘം ഏരിയ പ്രസിഡൻറ് അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. സി.പി.എം ചിതറ ലോക്കൽ സെക്രട്ടറി വി. സുകു, ചാത്തനൂർ ലോക്കൽ കമ്മിറ്റി അംഗം ദസ്തഖീർ, കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി ഖമറുദ്ദീൻ, ഏരിയ കമ്മിറ്റി അംഗം ഷെറിൻ ഷാ, സി.പി.എം ബ്രാഞ്ച് സെക്രട്ടറി വി. രവീന്ദ്രൻ, ബ്രാഞ്ച് അംഗം എസ്. മോഹനൻ എന്നിവർ സംസാരിച്ചു. കേരള പ്രവാസി സംഘം ജില്ല കമ്മിറ്റി അംഗം സന്തോഷ് മാനവം സ്വാഗതവും സ്നേഹ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.