നിർദേശം പാലിച്ചില്ലെങ്കിൽ ആരോഗ്യസംവിധാനം തകരും -ഡോ. മുഹമ്മദ് അബ്ദുൽ അലി
text_fieldsജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കൂടുതൽ പേർ രോഗബാ ധിതരാകാനും ആരോഗ്യസംവിധാനം തകരാനും കാരണമാകുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വക ്താവ് ഡോ. മുഹമ്മദ് അബ്ദുൽഅലി പറഞ്ഞു. ‘ഗൾഫ് റൊട്ടാന’ ചാനലിലെ പ്രത്യേക അഭിമുഖത്തിലാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. സൗദിയിൽ കോവിഡിനെതിരെ മുൻകരുതൽ നടപടികൾ വളരെ നേരേത്ത തുടങ്ങിയിട്ടുണ്ട്. ലോകത്തെ പല രാജ്യങ്ങളിലും ജനുവരി മുതൽ കോവിഡ് ഭീതിയിലകപ്പെട്ടപ്പോൾ സൗദിയിൽ രോഗം റിപ്പോർട്ട് ചെയ്തത് മാർച്ച് രണ്ടിനാണ്. സൗദിയുടെ നേരേത്തയുള്ള ഇടപെടലുകൾ മികച്ച നടപടികളായാണ് വിലയിരുത്തപ്പെടുന്നത്. ലോകാരോഗ്യ സംഘടനയും വിദേശ സംഘടനകളും ഒന്നിലധികം സന്ദർഭങ്ങളിൽ രാജ്യമെടുത്ത മുൻകരുതൽ നടപടികളെ പ്രശംസിച്ചിട്ടുണ്ട്. മാത്രമല്ല, ലോകത്തെ എല്ലാ രാജ്യങ്ങളോടും സൗദി അറേബ്യയുടെ മാതൃക പിന്തുടരാൻ ആവശ്യപ്പെടുകയും സ്വദേശികൾക്ക് മാത്രമല്ല, രാജ്യത്തെ നിയമലംഘകർ ഉൾപ്പെടെയുള്ള വിദേശികൾക്കുപോലും സൗജന്യ ചികിത്സ നൽകാനെടുത്ത തീരുമാനം എടുത്തുപറയുകയും ചെയ്തിട്ടുണ്ട്.
കോവിഡ് ബാധിച്ച ഒരാളിൽനിന്ന് ആയിരക്കണക്കിനാളുകൾക്ക് രോഗം പകരാനും അപകടാവസ്ഥ ഉയർത്താനും സാധിക്കും. ശക്തവും സജീവവുമായ നിലയിൽ ഘട്ടങ്ങളിലൂടെ വൈറസ് പകർച്ച നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടില്ലെങ്കിൽ രോഗപ്പകർച്ച ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മനസ്സിലാക്കിയുള്ള മുൻകരുതൽ നടപടികളാണ് സൗദിയിൽ സ്വീകരിച്ചത്. കോവിഡ് വ്യാപനത്തിൽ രാജ്യം ഇതുവരെ ഏറ്റവും ഉയർന്ന ഘട്ടത്തിൽ എത്തിയിട്ടില്ലെന്നും വക്താവ് പറഞ്ഞു. വരും മാസങ്ങളിൽ കോവിഡ് മുൻകരുതൽ നിർദേശങ്ങൾ നിർബന്ധമായി പാലിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ലക്ഷക്കണക്കിനാളുകൾക്ക് രോഗബാധയുണ്ടാകാനും ആരോഗ്യസംവിധാനം തകരാനും ഇടയാക്കുമെന്നും ഇത് സാങ്കൽപികമായ രംഗമല്ലെന്നും വക്താവ് പറഞ്ഞു. മുൻകരുതൽ നിർദേശങ്ങൾ മുറുകെ പിടിച്ചാൽ ദൈവാനുഗ്രഹത്താൽ ഇൗ മഹാമാരി അപ്രത്യക്ഷമാകും. അത് ചരിത്രമാകുമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.